നിർധന കുടുംബത്തിന് കുടിവെള്ളമെത്തിച്ച് യൂത്ത്​ കോൺഗ്രസ്​

ചാത്തന്നൂർ: നിർധന കുടുംബത്തിന് യൂത്ത് കോൺഗ്രസ് ചിറക്കര മണ്ഡലം കമ്മിറ്റി കുടിവെള്ളമെത്തിച്ചു. ചിറക്കരത്താഴം താവണംപൊയ്ക കുന്നിൽ ചരുവിള വീട്ടിൽ രാജ​െൻറ കുടുംബത്തിനാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ സൗജന്യമായി കുടിവെള്ള പൈപ്പ് ലൈൻ എടുത്ത് നൽകിയത്. ജന്മനാരോഗങ്ങളാൽ വലയുന്ന 30 വയസ്സ് കഴിഞ്ഞ രണ്ട് പെൺകുട്ടികളാണ് രാജൻ--വസന്ത ദമ്പതികൾക്കുള്ളത്. രോഗിയായ രാജൻ വർഷങ്ങളായി ജോലിക്ക് പോകുന്നില്ല. കശുവണ്ടി ഫാക്ടറി തൊഴിലാളിയായിരുന്ന വസന്തക്കും ഇപ്പോൾ തൊഴിലില്ല. 'സമർപ്പിത യുവത്വം നാടിന് നന്മക്കായി' പദ്ധതിയുടെ തുടർച്ചയായാണ് കുടിവെള്ളമെത്തിച്ചത്. കെ.പി.സി.സി നിർവാഹക സമിതി അംഗം നെടുങ്ങോലം രഘു ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ചിറക്കര മണ്ഡലം പ്രസിഡൻറ് എസ്.വി. ബൈജു ലാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം റാംകുമാർ രാമൻ, രഞ്ജിത്ത് പരവൂർ, ഷാബു, സുരേന്ദ്രൻ, രഘു, രണജിത്ത്, വിനോദ്, അമൽകൃഷ്ണൻ, നന്ദു, കിരൺ, ബാബു, അനൂപ്, രജിത്ത്, സുധീർ എന്നിവർ നേതൃത്വം നൽകി. കേന്ദ്ര സർക്കാറിനെ അഭിനന്ദിച്ചു ചാത്തന്നൂർ: പാരിപ്പള്ളി മെഡിക്കൽ കോളജിൽ ഈ അധ്യയന വർഷം 100 സീറ്റിലേക്ക് എം.ബി.ബി.എസിന് അഡ്മിഷൻ നടത്താൻ അനുവാദം നൽകിയ കേന്ദ്ര സർക്കാറിനെ ബി.ജെ.പി സംസ്ഥാന സമിതി അംഗം ബി.ബി. ഗോപകുമാർ അഭിനന്ദിച്ചു. മെഡിക്കൽ കോളജി​െൻറ പ്രവർത്തനം എങ്ങനെയും അട്ടിമറിക്കാൻ ശ്രമിച്ച സംസ്ഥാന സർക്കാറി​െൻറ നിഷേധാത്മക നടപടികൾക്കേറ്റ പ്രഹരമാണ് കേന്ദ്ര സർക്കാർ തീരുമാനമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.