ഡി.പി.​െഎ^ഹയർ സെക്കൻഡറി ഡയറക്​ടറേറ്റ്​ ലയനം; ഭിന്ന നിലപാടുമായി അധ്യാപക സംഘടനകൾ

ഡി.പി.െഎ-ഹയർ സെക്കൻഡറി ഡയറക്ടറേറ്റ് ലയനം; ഭിന്ന നിലപാടുമായി അധ്യാപക സംഘടനകൾ തിരുവനന്തപുരം: പ്രീപ്രൈമറിതലം മുതൽ ഹയർ സെക്കൻഡറി വെരയുള്ള വിദ്യാഭ്യാസം ഏകീകരിക്കാനുള്ള സർക്കാർ നയത്തിൽ അനുകൂലിച്ചും പ്രതികൂലിച്ചും അധ്യാപക സംഘടനകൾ. ഡോ.എം.എ. ഖാദർ അധ്യക്ഷനായ വിദ്യാഭ്യാസ വിദഗ്ധ സമിതി മുമ്പാകെയാണ് സംഘടനകൾ തിങ്കളാഴ്ച നിലപാട് വ്യക്തമാക്കിയത്. വേഗത്തിൽ ഏകീകരണം നടപ്പാക്കണമെന്നാണ് സി.പി.എം അനുകൂല അധ്യാപക സംഘടനയായ കെ.എസ്.ടി.എ ആവശ്യപ്പെട്ടത്. എന്നാൽ, ഏകീകരണത്തെ തത്ത്വത്തിൽ അംഗീകരിച്ച കോൺഗ്രസ് അനുകൂല അധ്യാപക സംഘടനയായ കെ.പി.എസ്.ടി.എ ആശങ്കകളും അറിയിച്ചു. മുസ്ലിം ലീഗ് അനുകൂല അധ്യാപക സംഘടനായ കെ.എസ്.ടി.യുവാകെട്ട പൊതുവിദ്യാഭ്യാസ, ഹയർ സെക്കൻഡറി ഡയറക്ടറേറ്റുകൾക്ക് പകരം പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റുകൾ എന്ന സംവിധാനം വേണമെന്ന നിലപാടിലാണ്. ഡയറക്ടറേറ്റുകൾക്ക് ഘടനാമാറ്റം വേണമെന്ന് സി.പി.െഎ അനുകൂല സംഘടനായ എ.കെ.എസ്.ടി.യു ആവശ്യപ്പെട്ടു. പൊതുവിദ്യാഭ്യാസ ഡയറക്ടറ്റേ് (ഡി.പി.െഎ), ഹയർ സെക്കൻഡറി ഡയറക്ടറേറ്റ്, വി.എച്ച്.എസ്.ഇ ഡയറക്ടറേറ്റ് എന്നിവ ലയിപ്പിക്കാനാണ് സർക്കാർ തത്ത്വത്തിൽ തീരുമാനിച്ചത്. ഇതി​െൻറ ഭാഗമായാണ് നിർദേശങ്ങൾ സമർപ്പിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഒന്നു മുതൽ നാലു വരെ എൽ.പിയായും അഞ്ചു മുതൽ ഏഴു വരെ യു.പിയായും എട്ടു മുതൽ 10 വരെ ഹൈസ്കൂളായും 11, 12 ക്ലാസുകൾ ഹയർ സെക്കൻഡറിയായും തുടരണമെന്നാണ് കെ.എസ്.ടി.എയും കെ.പി.എസ്.ടി.എയും ആവശ്യപ്പെട്ടത്. എന്നാൽ, വിദ്യാഭ്യാസ അവകാശ നിയമം നിർദേശിക്കുന്ന രീതിയിൽ ഒന്നു മുതൽ അഞ്ച് -എൽ.പി, ആറു മുതൽ എട്ട് -യു.പി, ഒമ്പതു മുതൽ ഹയർ സെക്കൻഡറി വരെ സെക്കൻഡറി എന്ന ഘടനയും ആകാമെന്ന് കെ.എസ്.ടി.യു ചൂണ്ടിക്കാട്ടി. ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ സ്കൂളി​െൻറ അക്കാദമിക, ഭരണ മേധാവിയായി മാറണമെന്നാണ് എ.കെ.എസ്.ടി.യുവി​െൻറ നിർദേശം. സ്കൂളിന് ഒരു മേധാവിയേ പാടുള്ളൂവെന്നും അത് പ്രിൻസിപ്പൽ ആയിരിക്കണമെന്നും കെ.എസ്.ടി.എയും പറയുന്നു. ആനുകൂല്യങ്ങളെയോ ഉദ്യോഗക്കയറ്റ സാധ്യതകേളാ ബാധിക്കാതെയായിരിക്കണം ഘടനാമാറ്റമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു. എൻ.സി.ടി.ഇ നിർദേശിക്കുന്ന യോഗ്യത നിലവിലെ അധ്യാപകരുടെ കാര്യത്തിൽ നടപ്പാക്കരുതെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.