കൊല്ലം: പ്ലസ് ടു പരീക്ഷയിൽ ജില്ലയിൽ 83.95 ശതമാനം വിജയം. 136 സ്കൂളുകളിൽ നിന്നായി 27,391 പേർ പരീക്ഷ എഴുതിയതിൽ 22,995 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 1381 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് സ്വന്തമാക്കി. കഴിഞ്ഞവർഷം 1206 കുട്ടികൾക്കായിരുന്നു എല്ലാ വിഷയത്തിനും എ പ്ലസ് ലഭിച്ചത്. കഴിഞ്ഞ വർഷം 84.36 ശതമാനമായിരുന്നു ജില്ലയിലെ വിജയം. ഒാപൺ സ്കൂൾ വിഭാഗത്തിൽ 2250 േപർ പരീക്ഷ എഴുതിയതിൽ 845 പേർ ഇത്തവണ ഉപരിപഠനത്തിന് അർഹരായി. 37.56 ശതമാനമാണ് വിജയം. ജില്ലയിൽ മുൻ വർഷത്തെ അപേക്ഷിച്ച് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ എണ്ണത്തിൽ ഇത്തവണ വർധനയുണ്ടായെങ്കിലും മൊത്തം വിജയശതമാനത്തിൽ േനരിയ കുറവുണ്ട്. അതേസമയം, വിജയശതമാനത്തിൽ (സ്കൂൾ ഗോയിങ്) തെക്കൻ ജില്ലകളിൽ മികച്ച നേട്ടം കൈവരിക്കാൻ ജില്ലക്ക് സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം (81.91), ആലപ്പുഴ (79.57), പത്തനംതിട്ട (77.16) എന്നിങ്ങനെയാണ് സമീപജില്ലകളിെല വിജയശതമാനം. െതക്കൻ ജില്ലകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് േനടിയ കുട്ടികളുടെ എണ്ണത്തിലും കൊല്ലം മുന്നിലെത്തി (1381). തിരുവനന്തപുരം-1275, ആലപ്പുഴ-735, പത്തനംതിട്ട-381, കോട്ടയം-1053 എന്നിങ്ങനെയാണ് സമീപജില്ലകളിലെ എ പ്ലസ് േജതാക്കളുടെ എണ്ണം. അതേസമയം, ഒാപൺ സ്കൂൾ വിഭാഗത്തിൽ ജില്ല പിന്നാക്കംപോയി. വിജയശതമാനം കുറഞ്ഞതിനൊപ്പം എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവരുടെ പട്ടികയിലും ജില്ലക്ക് ഇടംകിട്ടിയില്ല. ഒാപൺ സ്കൂൾ വിജയശതമാനത്തിൽ കൊല്ലത്തേക്കാൾ പിറകിലുള്ളത് പാലക്കാടും (29.74) കോഴിക്കോടും (36.17) ജില്ലകളാണ്. പേക്ഷ, അവിടങ്ങളിൽ 25 വീതം കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയിട്ടുണ്ട്. ------- വി.എച്ച്.എസ്.ഇ: വിജയം 82.04 ശതമാനം 3463 പേർ ഉപരിപഠന യോഗ്യത നേടി െകാല്ലം: വി.എച്ച്.എസ്.ഇ പരീക്ഷയിൽ ജില്ലയിൽ 82.04 ശതമാനം വിജയം. പരീക്ഷ എഴുതിയ 4221പേരിൽ 3463 പേർ മൂന്ന് പാർട്ടുകളും വിജയിച്ച് ഉപരിപഠന യോഗ്യത നേടി. പാർട്ട്-ഒന്ന്, രണ്ട് എന്നിവ നേടിയവരെ മാത്രം ഉൾപ്പെടുത്തിയുള്ള ജില്ലതല വിജയശതമാനം 88.94 ആണ്. കഴിഞ്ഞവർഷം ഒന്ന്, രണ്ട്, മൂന്ന് പാർട്ടുകളിലെ ജില്ലതല വിജയശതമാനം 76.20ഉം പാർട്ട്-ഒന്ന്, രണ്ട് എന്നിവയിലേത് 80.91ഉം ആയിരുന്നു. മുൻവർഷത്തെ അപേക്ഷിച്ച് മെച്ചപ്പെട്ട വിജയം ജില്ലയിലെ സ്കൂളുകൾക്ക് ഈ വർഷം നേടാനായി. കൊട്ടാരക്കര ഗവ. േബായ്സ് വി.എച്ച്.എസ്.എസിലെ അജ്മി ഫാത്തിമ, സി.എസ്. അരുന്ധതി, ഭാഗ്യപ്രകാശ്, പട്ടാഴി ഗവ.വി.എച്ച്.എസ്.എസിലെ ആർ. അമൽകൃഷ്ണൻ, പോരേടം വിവേകാനന്ദ വി.എച്ച്.എസ്.എസിലെ എ.എച്ച്. ഹരിത, മൈലം ഡി.വി.എച്ച്.എസ്.എസിലെ ആശിഷ് കെ. മാത്യൂസ് എന്നിവർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. പാർട്ട് ഒന്നിലും രണ്ടിലും യോഗ്യത നേടുന്നവർ ട്രേഡ് സർട്ടിഫിക്കറ്റിനും സ്കിൽ സർട്ടിഫിക്കറ്റിനും അർഹരാവും. ഇവർ തൊഴിൽ നേടുന്നതിനും അപ്രൻറിസ്ഷിപ്പിനും അർഹരാണ്. പാർട്ട് ഒന്ന്, രണ്ട്, മൂന്ന് എന്നിവയിൽ വിജയിക്കുന്നവർക്ക് മാത്രമാണ് ഉപരിപഠനത്തിന് അവസരമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.