മണ്ണൂര്‍ക്കാവ് കഥകളി ഫെസ്​റ്റിവല്‍ നാളെമുതല്‍

കൊല്ലം: മൈനാഗപ്പള്ളി മണ്ണൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ നടക്കുന്ന മണ്ണൂര്‍ക്കാവ് കഥകളി ഫെസ്റ്റിവല്‍ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ക്ഷേത്ര ഭരണസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 20നാണ് സമാപനം. ഉച്ചക്ക് 2.30ന് കേളികൊട്ടോടെ ഫെസ്റ്റിവലിന് തുടക്കമാകും. മൂന്നിന് കഥകളി ആചാര്യന്‍ മടവൂര്‍ വാസുദേവന്‍നായരുടെ ഭാര്യ സാവിത്രിയമ്മ ആട്ടവിളക്ക് തെളിക്കും. 3.30ന് ചൊല്ലിയാട്ടം, 5.30ന് കഥകളി കഥ -ഭദ്രകാളിവിജയം. 14ന് വൈകീട്ട് മൂന്നിന് ചലച്ചിത്രവും കഥകളിയും വിഷയത്തില്‍ സെമിനാര്‍ നടക്കും. 15ന് ഉച്ചക്ക് രണ്ടിന് മടവൂര്‍ അനുസ്മരണവും വനദുര്‍ഗാ പുരസ്‌കാരസമര്‍പ്പണവും നടക്കും. കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. യോഗം പി.സി ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചെണ്ട കലാകാരന്‍ ആയാംകുടി കുട്ടപ്പമാരാര്‍ അവാര്‍ഡ് ഏറ്റുവാങ്ങും. 20 വരെ എല്ലാദിവസവും സെമിനാറും കഥകളിയും അരങ്ങേറും. 20ന് വൈകീട്ട് മൂന്നിന് ആര്‍. രാമചന്ദ്രന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ സമാപനസമ്മേളനം അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ പ്രസിഡൻറ് കെ. വിശ്വനാഥന്‍പിള്ള, സെക്രട്ടറി രവി മൈനാഗപ്പള്ളി, ട്രഷറര്‍ ഡി. ഗുരുദാസന്‍, ഭരണസമിതിയംഗം കെ. ഗോപിനാഥന്‍ പിള്ള, പ്രോഗ്രാം കോഓഡിനേറ്റര്‍ കലാമണ്ഡലം പ്രശാന്ത് എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.