മന്നാനിയ്യാ ഉമറുൽ ഫാറൂഖ് സമ്മേളനം

കൊല്ലം: കിളികൊല്ലൂർ മന്നാനിയ്യാ ഉമറുൽ ഫാറൂഖ് യത്തീംഖാന അറബിക് കോളജ് സമ്മേളനം വ്യാഴാഴ്ച ആരംഭിക്കും. നാല് ദിവസങ്ങളിലായി മതപ്രഭാഷണം, കലാകായിക മത്സരം, വ്യക്തിത്വ വികസന സെമിനാർ, വിദ്യാർഥി പൂർവ വിദ്യാർഥി സമ്മേളനം, രക്ഷാകർതൃ സമ്മേളനം, പൊതുസമ്മേളനം എന്നിവ നടക്കും. ഉദ്ഘാടന സമ്മേളനം കാരാളി ഇ.കെ. സുലൈമാൻ ദാരിമി ഉദ്ഘാടനം ചെയ്യും. ഹാഫിസ് മുഹമ്മദ് ഷിജാസ് മുസ്ലിയാർ, ഹാഫിസ് മുഹമ്മദ് ഷാൻ മുസ്ലിയാർ, അബൂത്വാഹിർ മുസ്ലിയാർ എന്നിവർ വിവിധദിവസങ്ങളിൽ മതപ്രഭാഷണം നടത്തും. ശനിയാഴ്ച രാവിലെ എട്ടിന് സെമിനാർ മുഹമ്മദ് റാഫി കൗസരി ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച വിദ്യാർഥി, പൂർവ വിദ്യാർഥി സമ്മേളനം കല്ലറ ശറഫുദ്ദീൻ റഷാദി ഉദ്ഘാടനം ചെയ്യും. പത്ത് മുതൽ നടക്കുന്ന രക്ഷാകർതൃ സമ്മേളനം പത്തനംതിട്ട സി.എച്ച്. സൈനുദ്ദീൻ മൗലവി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് റാഫി മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകും. സിദ്ദീഖ് സാഹിബ് ഈച്ചംവീട്ടിൽ, സിദ്ദീഖ് സാഹിബ് ഉളിയക്കോവിൽ, ആദം രാജു, നൗഫൽ സാഹിബ് രണ്ടാംകുറ്റി, ശറഫുദ്ദീൻ സാഹിബ് കുരിയോട് എന്നിവർ അവാർഡുകൾ വിതരണം ചെയ്യും. പൊതുസമ്മേളനത്തിൽ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി അധ്യക്ഷതവഹിക്കും. കടയ്ക്കൽ അബ്ദുൽഅസീസ് മൗലവി ഉദ്ഘാടനം ചെയ്യും. സമാപന പ്രഭാഷണവും ദുആയും എ.കെ. ഉമർ മൗലവി നിർവഹിക്കും. വൈദ്യുതി മുടങ്ങും അഞ്ചാലുംമൂട്: കാഞ്ഞിരംകുഴി സെക്ഷന്‍ പരിധിയില്‍ കരുവ പള്ളി, ജവാന്‍മുക്ക്, ഓലിക്കര, മുരുക്കാട്ടില്‍ മുക്ക്, വേളിക്കാട്, കാഞ്ഞാവെളി പി.എച്ച്.സി, കൂട്ടിക്കട ഭാഗങ്ങളില്‍ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും. ദേശീയ സാങ്കേതിക ദിനാഘോഷം ഓച്ചിറ: കേരള ശാസ്ത്രസാങ്കേതിക പരിസ്ഥിതി കൗണ്‍സിലി​െൻറയും ഓച്ചിറ ഗവ. ഐ.ടി.ഐയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സാങ്കേതിക ദിനാഘോഷം 10, 11 തീയതികളില്‍ നടക്കും. 11ന് രാവിലെ 10ന് നടക്കുന്ന സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡൻറ് അയ്യാണിയ്ക്കല്‍ മജീദ് സമ്മാനദാനം നിര്‍വഹിക്കും. പ്രിന്‍സിപ്പൽ പി.എസ്. സാജു അധ്യക്ഷതവഹിക്കും. എം.എസ്.എഫ് കൺവെൻഷൻ ശാസ്താംകോട്ട: എം.എസ്.എഫ് കുന്നത്തൂർ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ മുസ്ലിംലീഗ് ജില്ല വൈസ് പ്രസിഡൻറ് കെ.യു. ബഷീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് അബ്്ദുൽ അസീസ് അധ്യക്ഷതവഹിച്ചു. എം.എസ്.എഫ് ജില്ല പ്രസിഡൻറ് മുഹമ്മദ് ഹാജ മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് ജില്ല സെക്രട്ടറി വരവിള നവാസ്, വൈസ് പ്രസിഡൻറ് എൻ.എൻ. റാവുത്തർ, എസ്.ടി.യു ജില്ല പ്രസിഡൻറ് കക്കാകുന്ന് എ. ഉസ്മാൻ കുഞ്ഞ്, ശൂരനാട് ആലുക്ക, ബഷീർ റാവുത്തർ, പോരുവഴി ഷാനവാസ്, പോരുവഴി ഹുസൈൻ, സിയാദ് ചെളിക്കണ്ടം, പോരുവഴി ഷിഹാബ്, അംജിത്ത് കുരീപ്പള്ളി എന്നിവർ സംസാരിച്ചു. ബാലികയെ പീഡിപ്പിച്ചതിന് കേസെടുത്തു കരുനാഗപ്പള്ളി: പതിനഞ്ചുകാരിയെ പീഡിപ്പിച്ചുവെന്ന ബന്ധുക്കളുടെ പരാതിയിൽ യുവാവിനെതിരെ കേസ്. പാവുമ്പ സ്വദേശി പ്രതീപി​െൻറ (33)‍ പേരിലാണ് പോക്സോ പ്രകാരം കരുനാഗപ്പള്ളി പൊലീസ് കേസെടുത്തത്. പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതി ഒളിവിലാണെന്നും അന്വേഷണം ഉൗർജിതമാക്കിയതായും പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.