സംവരണം അട്ടിമറിക്കാനുള്ള നീക്കം ചെറുക്കും ^എസ്​.ആർ.പി (എസ്​)

സംവരണം അട്ടിമറിക്കാനുള്ള നീക്കം ചെറുക്കും -എസ്.ആർ.പി (എസ്) തിരുവനന്തപുരം: കേരള അഡ്മിനിസ്േട്രറ്റീവ് സർവിസിലും ദേവസ്വം ബോർഡുകളിലും ഭരണഘടനാനുസൃതമായി പിന്നാക്കവിഭാഗങ്ങൾക്ക് ലഭിക്കേണ്ട സംവരണം നൽകാതെ നിലവിലുള്ള സംവരണം അട്ടിമറിക്കാനുള്ള ഭരണാധികാരികളുടെ നീക്കം ശക്തമായി ചെറുക്കുമെന്ന് എസ്.ആർ.പി (എസ്) സംസ്ഥാന ചെയർമാൻ എ.എൻ. േപ്രംലാൽ. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗങ്ങളുടേയും ജില്ലാഭാരവാഹികളുടേയും സംയുക്തസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിന്നാക്ക-ദലിത് വിഭാഗങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി സമാനചിന്താഗതിയുള്ള പാർട്ടികളുമായി ചേർന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പോത്തൻകോട് രാജീവ് പണിക്കർ അധ്യക്ഷത വഹിച്ചു. നരുവാമൂട് കെ. കുമാർ, എം.പി. സംഗീത്കുമാർ, കൗസല്യ ശ്രീധർ, എൻ. ശ്രീകുമാർ, രാജൻ അരുവിക്കര, നെല്ലിമൂട് ഷിബു, പാരൂർക്കുഴി സതികുമാർ, ബീമാപള്ളി സെയ്ദ്, പുല്ലുവിള ശരത്ചന്ദ്രൻ, മോഹനൻ അമ്പിളി കവലയൂർ, ജോസ് വർഗീസ് കാഞ്ഞിരംപാറ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.