കോവളം ബീച്ചിൽ യുവതിയുടെ ആത്മഹത്യശ്രമം

കോവളം: ബീച്ചിൽ യുവതി നടത്തിയ ആത്മഹത്യശ്രമം ആശങ്ക ഉയർത്തി. ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് കോവളം സീറോക്ക് ബീച്ചിനെ ആശങ്കയിലാക്കിയ സംഭവം നടന്നത്. നരുവാമൂട് സ്വദേശിനിയായ യുവതിയാണ് പ്രണയ നൈരാശ്യത്തിൽ മനംനൊന്ത് കടലിൽ ചാടി ആത്മഹത്യശ്രമം നടത്തിയത്. ബീച്ചിൽ ഉച്ചയോടെ ഒറ്റക്കെത്തിയ യുവതി വിഷാദ ഭാവത്തിൽ കടൽക്കരയിൽ ഏറെ നേരം നിൽക്കുന്നത് ബീച്ചിന് സമീപത്തെ കച്ചവടക്കാർ ശ്രദ്ധിച്ചിരുന്നു. എന്നാൽ, അധികം താമസിയാതെ യുവതി കടലിലേക്ക് നടന്നുനീങ്ങുകയും ശക്തമായ തിരയിൽ അകപ്പെടുകയും ചെയ്തു. ഉടൻ ലൈഫ് ഗാർഡുകളും ടൂറിസം പൊലീസും കച്ചവടക്കാരും ഓടിയെത്തി യുവതിയെ കരക്കെത്തിച്ചു. കടൽവെള്ളം കുടിച്ച് ബോധരഹിതയായ യുവതിയെ ഉടൻ വിഴിഞ്ഞം സി.എച്ച്.സിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. യുവതി അപകടനില തരണം ചെയ്തതായി കോവളം പൊലീസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.