ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് പുലിയെ കണ്ടു

പത്തനാപുരം: ആറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് പുലിയെ കണ്ട് ഭയന്നോടി രക്ഷപ്പെട്ടു. അച്ചന്‍കോവില്‍ ആറ്റില്‍ കുളിക്കാനിറങ്ങിയ ചെമ്പനരുവി കടമ്പുപാറ ചാഞ്ഞ പറമ്പില്‍ വിനു വില്‍സണ്‍ ആണ് പുലിയെ കണ്ടതായി പറയുന്നത്. കഴിഞ്ഞദിവസം വൈകീട്ട് അലിമുക്ക് അച്ചന്‍കോവില്‍ പാതയില്‍ ചെമ്പനരുവി കൈച്ചിറ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ബൈക്കിലെത്തിയ യുവാവ് വാഹനം പാതയോരത്ത് വെച്ചശേഷം ആറ്റില്‍ കുളിക്കാനിറങ്ങി. കുളി കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ ബൈക്കിന് സമീപത്ത് പുലിയെ കാണുകയായിരുന്നു. തിരിഞ്ഞോടിയ വിനു അല്‍പം അകലെ എത്തി അച്ചന്‍കോവില്‍ പാതയില്‍ കയറി. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. ഡെപ്യൂട്ടി റേഞ്ചറുടെ നേതൃത്വത്തില്‍ എത്തിയ സംഘവും നാട്ടുകാരും ചേര്‍ന്ന് മേഖലയില്‍ തിരച്ചില്‍ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞമാസം അച്ചന്‍കോവിലിലേക്കുള്ള കെ.എസ്.ആര്‍.ടി.സി ബസിന് മുന്നിലേക്ക് പുലി ചാടി വീണിരുന്നു. ചെമ്പനരുവി, മുള്ളുമല പ്രദേശങ്ങളില്‍നിന്ന് വ്യാപകമായി വളര്‍ത്തുമൃഗങ്ങളെ പുലി പിടിക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.