വർക്കല: പാപനാശത്ത് രണ്ട് ഓട്ടോ ഡ്രൈവർമാർക്ക് കുത്തേറ്റു. ആൽത്തറമൂട് ജങ്ഷനിൽ ഓട്ടോ ഓടിക്കുന്ന സന്ദീപ്, സുരേഷ് എന്നിവർക്കാണ് കുത്തേറ്റത്. വക്കം സ്വദേശിയായ സുരേഷ് ആണ് അക്രമം നടത്തിയത്. സുരേഷിന്റെ നെഞ്ചിലും സന്ദീപിന്റെ മുതുകലുമാണ് കുത്തേറ്റത്. ഇരുവരെയും വർക്കല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രഥമിക ചികിത്സക്ക് ശേഷം ഓട്ടോ തൊഴിലാളികളെ കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി.
യു.കെയിൽ താമസക്കാരനായ സുരേഷ് ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ ആൽത്തറമൂട് ജങ്ഷനിൽ എത്തുകയും ഓട്ടോ ഡ്രൈവർമാരുമായി വാക്കേറ്റമുണ്ടാവുകയുമായിരുന്നു. സന്ദീപിന് ഇയാളുടെ മർദനമേറ്റു. അക്രമിയെ പിടിച്ചു മാറ്റുന്നതിൽനിടയിൽ സുരേഷിന്റെ നെഞ്ചിൽ കുത്തേറ്റു.
നാട്ടുകാർ വർക്കല പോലീസിൽ അറിയിക്കുകയും തുടർന്ന് ടൂറിസം പൊലീസും വർക്കല പൊലീസും സാഹസികമായി പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.