ബേബിയോട് കുഞ്ഞ് ബേബിമാർ ചോദിച്ചു; സാറിന് ഈ പേര് ഇഷ്​ടമാണോ?

തിരുവനന്തപുരം: ബേബിയോട് കുഞ്ഞ് ബേബിമാർ ചോദിച്ചു, സാറിന് ഈ പേര് ഇഷ്ടമാണോ?. കേരള സംസ്ഥാന ശിശുക്ഷേമ സമിതി സംഘടിപ്പിക്കുന്ന കിളിക്കൂട്ടം അവധിക്കാല ക്യാമ്പിലാണ് പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയോട് സംവാദത്തിനിടെ കുട്ടികൾ ഈ ചോദ്യം ചോദിച്ചത്. കുഞ്ഞുണ്ണി മാഷി​െൻറയും വള്ളത്തോളി​െൻറയും കവിതകൾ ചൊല്ലിയും കുട്ടികളെ കൈയിലെടുത്താൻ മുൻ വിദ്യാഭ്യാസ മന്ത്രി കൂടിയായ ബേബി ശ്രമിച്ചെങ്കിലും കുട്ടികൾക്ക് അറിയേണ്ടത് പേരിനോടുള്ള ഇഷ്ടത്തെക്കുറിച്ചായിരുന്നു. ക്യാമ്പംഗം അക്ഷയയുടേതായിരുന്നു ചോദ്യം. 'പിന്നേ, വളരെ ഇഷ്ടമാണ്. കാരണം വേറൊന്നുമല്ല. എ​െൻറ പേരിൽ ആർക്കും എ​െൻറ ജാതി കണ്ടുപിടിക്കാൻ കഴിയില്ല. ആണോ പെണ്ണോ എന്നറിയാനും കഴിയില്ല. പേരിൽ ജാതി വിവേചനമോ സ്ത്രീപുരുഷ വ്യത്യാസമോ ഇല്ല' -അദ്ദേഹം മറുപടി നൽകി. തൊട്ടപുറകെ എത്തി മറ്റൊരു ചോദ്യം. ദൈവത്തെ വിശ്വസിക്കുന്നുണ്ടോ? കാര്യങ്ങളുടെ പോക്ക് മനസ്സിലാക്കിയ അദ്ദേഹം താത്വികമായ രീതിയിൽ തന്നെ മറുപടിയും നൽകി. 'ദൈവം ഉണ്ട് എന്ന് പറയാൻ കഴിയില്ല. പ്രപഞ്ചത്തി​െൻറതായ ശക്തി ഉണ്ടാകും. അതിനപ്പുറം ദൈവം ഉണ്ടെന്ന് വിശ്വസിക്കുന്നില്ല. വിശ്വസിക്കുന്നവരെ തള്ളിക്കളയുകയുമില്ല. പിന്നെ ഒന്നിന് പുറകെ ഒന്നായി ചോദ്യങ്ങൾ. എല്ലാത്തിനും കാച്ചി കുറക്കിയ ഉത്തരങ്ങൾ. അവസാനം ബേബിക്ക് മുന്നിൽ 'കുഞ്ഞ് ബേബിമാർ' സുല്ലിട്ടപ്പോൾ മുൻ വിദ്യാഭ്യാസമന്ത്രിയുടെ ഉപദേശവും എത്തി. 'നിർഭയം സംസാരിക്കണം. നല്ലപോലെ പെരുമാറാൻ പഠിക്കണം. ഒാരോരുത്തരും അവരവരുടെ കഴിവുകളെ വളർത്തണം. സമ്മാനങ്ങൾ വാങ്ങണം' സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പോസ്റ്ററി​െൻറ പ്രകാശനവും എം.എ. ബേബി നിർവഹിച്ചു. മുഖാമുഖം പരിപാടിയിൽ സമിതി ജനറൽ സെക്രട്ടറി ദീപക് എസ്.പി, ട്രഷറർ ജി. രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് അംഗം ആർ. രാജു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.