മേയ്ദിന റാലിയും സംഗമവും

കൊല്ലം: തൊഴിലാളികൾ കാലാകാലങ്ങളായി സമരം ചെയ്ത് നേടിയെടുത്ത അവകാശങ്ങളും പരിരക്ഷകളും കവർന്നെടുക്കുകയും അസ്ഥിരപ്പെടുത്തുകയും ചെയ്യുന്നതിന് ഭരണാധികാരികൾ മത്സരിക്കുകയാണെന്ന് ജനതാ േട്രഡ് യൂനിയൻ സ​െൻറർ (ജെ.ടി.യു.സി) സംസ്ഥാന ജനറൽ സെക്രട്ടറി പേരൂർ ശശിധരൻ പറഞ്ഞു. ജെ.ടി.യു.സി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ റാലിയും തൊഴിലാളി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനതാദൾ (എസ്) സംസ്ഥാന നിർവാഹക സമിതി അംഗം സുധാകരൻ പള്ളത്ത് പ്രഭാഷണം നടത്തി. ജെ.ടി.യു.സി ജില്ല പ്രസിഡൻറ് എം.വി. സോമരാജൻ മങ്ങാട്, ഭാരവാഹികളായ എസ്.കെ. രാംദാസ്, എം.എസ്. ചന്ദ്രൻ, വല്ലം പ്രകാശ്, നൗഷാദ് ചാമ്പക്കട, ഷേർളി അജയൻ, ലിബ, ശ്രീകുമാർ എസ്. കരുനാഗപ്പള്ളി, ജോസ് അയത്തിൽ, മംഗലത്ത് നൗഷാദ്, സുരേഷ് ലോറൻസ്, മോഹനൻപിള്ള, ഷൈൻരാജ്, ഹരിദേവ്, ശിവശങ്കരപ്പിള്ള മങ്ങാട്, രാജു വിളയിൽ, ജോജിമോൻ, നാസർ, ആർ. അനിൽകുമാർ, ബി. ധർമരാജൻ എന്നിവർ സംസാരിച്ചു. സ്‌കൂട്ടറുകൾ തീവെച്ച് നശിപ്പിച്ച കേസിൽ പ്രതി പിടിയിൽ ഇരവിപുരം: പാലത്തറയിൽ വീടി​െൻറ പോർച്ചിൽ സൂക്ഷിച്ചിരുന്ന രണ്ട് സ്‌കൂട്ടറുകൾ തീവെച്ച് നശിപ്പിച്ച കേസിലെ പ്രതിയെ ഇരവിപുരം പൊലീസ് പിടികൂടി. തൃക്കോവിൽവട്ടം വെട്ടിലത്താഴം റാംനിവാസിൽ പ്രണവ് (25) ആണ് പിടിയിലായത്. ഇയാൾ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ഏപ്രിൽ 25ന് പാലത്തറ ദേവീനഗർ സുരഭീ ഭവനിൽ സുശീല​െൻറ വീട്ടിലിരുന്ന സ്കൂട്ടറുകളാണ് തീവെച്ച് നശിപ്പിച്ചത്. ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ പങ്കജാക്ഷ​െൻറ നേതൃത്വത്തിൽ എസ്.ഐമാരായ സുജാതൻ പിള്ള, ശ്രീകുമാർ, ജോയ് കുട്ടി, സി.പി.ഒ മാരായ സജിത്, ശിവകുമാർ, ഷാഡോ പൊലീസുകാരായ മനു, ഹരിലാൽ, സീനു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.