തിരുവനന്തപുരം: കളര്‍ഫുള്‍ മൂവീസിെൻറ ബാനറില്‍ ഡോ.എന്‍.പി. സജികുമാര്‍ നിര്‍മിച്ച് കെ.എസ്. സതീഷ് സംവിധാനംചെയ്യുന്ന 'ലേറ്റ് മാര്യേജ്' സിനിമയിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു. കാര്‍ട്ടൂണിസ്റ്റ് പി.വി. കൃഷ്ണന്‍ മാധ്യമപ്രവര്‍ത്തകന്‍ ആര്‍. അജിത്കുമാറിന് നല്‍കിയാണ് ഓഡിയോ സീഡി പ്രകാശിപ്പിച്ചത്. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ജോയൻറ് സെക്രട്ടറി കലിയൂര്‍ ശശി, കാമറാമാന്‍ വിപിന്‍ മോഹന്‍, നടന്‍ അരിസ്റ്റോ സുരേഷ്, ശബരീനാഥ് രാധാകൃഷ്ണന്‍, തിരുമംഗലം സന്തോഷ്, ഗാനരചയിതാക്കള്‍, പിന്നണി ഗായകര്‍ എന്നിവര്‍ പങ്കെടുത്തു. കവിയും മാധ്യമപ്രവർത്തകനുമായ ഫിര്‍ദൗസ് കായല്‍പുറം രചിച്ച് പി.എം. രാജാപോള്‍ ഈണമിട്ട് മനീഷ ആലപിച്ച താരാട്ട് ഗാനം സിനിമയുടെ പ്രത്യേകതയാണ്. ഒപ്പം ലാല്‍ പാനിച്ചല്‍, ദിപക് റാം എന്നിവര്‍ രചിച്ച ഗാനങ്ങളുമുണ്ട്. അഫ്‌സല്‍, നജീം അര്‍ഷാദ്, സംഗീത പ്രഭു, വില്‍സ്വരാജ്, അനാമിക, ജ്യോത്സ്‌ന, ശ്രീലക്ഷ്മി, ഐശ്വര്യ ജോസ്, അശ്വനി ജോസ് എന്നിവരാണ് മറ്റ് ഗായകര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.