പാറശ്ശാല-: ഒരു മാസം കൊണ്ട് ഒരു ലക്ഷം ഗ്ലാസ് കഷണങ്ങളും കാർഡ് ബോർഡും തടി കഷണങ്ങളും കൊണ്ട് തമിഴ്നാട് മഞ്ഞാലുംമൂട് ഓണംകുളത്ത് 30 അടി ഉയരത്തിലും 16 അടി വീതിയിലും കൂറ്റൻ സാന്താക്ലോസിനെ അണിയിച്ചൊരുക്കി മഞ്ഞാലുംമൂട് തിട്ടമൺകോണം വീട്ടിൽ സുശീലയുടെ മകൻ ശ്രീരാജ് യു.ആർ.എഫ് ലോക റെക്കോഡിന് അർഹനായി. ചെറുപ്പത്തിലേ പിതാവ് നഷ്ടപ്പെട്ട ശ്രീരാജിനെ കഷ്ടപ്പെട്ടാണ് മാതാവ് വളർത്തിയത്. നെയ്യാറ്റിൻകര അമരവിള എൻ.ഐ.ഐ.ടി.ഐയിൽനിന്ന് ഐ.ടി.സി കോഴ്സ് പൂർത്തീകരിച്ചെങ്കിലും ജീവിത പ്രാരാബ്ധത്തിന് നടുവിൽ സാമ്പത്തിക പരാധീനത മൂലം തുടർപഠനം സാധ്യമാകാതെ വന്നു. Sreeraj parassala world record യു.ആർ.എഫ് വേർഡ് റെക്കോഡ് നേടിയ ശ്രീരാജ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.