അസം സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമം: ഒളിവിൽ പോയ രണ്ടുപേർ പിടിയിൽ

പേരൂർക്കട: അസം സ്വദേശിയെ കൊലപ്പെടുത്താൻ ശ്രമിച്ച് ഒളിവിൽ പോയ രണ്ടുപേർ പിടിയിൽ. പേരൂര്‍ക്കട കുടപ്പനക്കുന്ന് ഇരപ്പുകുഴി ശ്രീകാന്ത് നഗർ സ്വദേശി അരുൺ (36), വേറ്റിനാട് സ്വദേശി പ്രവീൺ (32) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് മണ്ണന്തല പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം ഒമ്പതിന് വൈകുന്നേരം മണ്ണന്തലയിലെ മദ്യശാലക്കുള്ളിൽ അസം സ്വദേശി മിഥുൻദാസുമായി അരുൺ, പ്രവീൺ എന്നിവര്‍ വാക്കുതർക്കമുണ്ടായി. രാത്രി ഒമ്പതരയോടെ ഇരുകൂട്ടരും തമ്മിൽ മദ്യശാലക്ക് പുറത്ത് വീണ്ടും അടിപിടിയുണ്ടാകുകയും അരുൺ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് മിഥുനെ കുത്തുകയുമായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെ അരുണും പ്രവീണും കടന്നുകളഞ്ഞു. ഇവരുടെ ഫോൺ കോൾ നിരീക്ഷിച്ചതിലൂടെ അരുണിനെ എറണാകുളത്തെ ഒളിസങ്കേതത്തിൽ നിന്നും പ്രവീണിനെ വേറ്റിനാട് നിന്നുമാണ് സിറ്റി ഷാഡോ ടീം അംഗങ്ങളും മണ്ണന്തല പൊലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.