സുജാതാദേവിയുടെ നിര്യാണത്തിൽ എ.കെ. ബാലൻ അനുശോചിച്ചു

തിരുവനന്തപുരം: എഴുത്തുകാരിയും കോളജ് അധ്യാപികയുമായിരുന്ന പ്രഫ. ബി. സുജാതാദേവിയുടെ നിര്യാണത്തിൽ മന്ത്രി എ.കെ. ബാലൻ അനുശോചിച്ചു. പ്രകൃതി സ്നേഹിയും പരിസ്ഥിതി പ്രവർത്തകയുമായിരുന്ന അവർ ഹിമാലയത്തെ ഏറെ ഇഷ് ടപ്പെടുകയും ഹിമാലയൻ യാത്രകൾ നടത്തുകയും ആ യാത്രകളെക്കുറിച്ച് എഴുതുകയും ചെയ്തിരുന്നു. വലിയൊരു ശിഷ്യസമ്പത്തിനുടമയും മാതൃകാ അധ്യാപികയും കൂടിയായിരുന്നു അവരെന്ന് അനുശോചന സന്ദേശത്തിൽ മന്ത്രി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.