അപേക്ഷ ക്ഷണിച്ചു

ശാസ്താംകോട്ട: പഞ്ചായത്തി​െൻറ ജൻഡർ റിസോഴ്സ് സ​െൻറർ പദ്ധതിയിലേക്ക് വനിതകളെ കമ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കും എം.എസ്.ഡബ്ല്യു യോഗ്യതയോ തത്തുല്യമായ വിമൻസ് സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷ ബയോഡാറ്റയും രണ്ട് ഫോേട്ടായും സഹിതം 25ന് വൈകീട്ട് മൂന്നിനകം പഞ്ചായത്ത് ഒാഫിസിൽ സമർപ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. സൈക്കിളും ഫർണിച്ചറും വിതരണം ചെയ്തു കൊല്ലം: കോർപറേഷ​െൻറ വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി വാളത്തുംഗൽ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പട്ടികജാതി വിദ്യാർഥികൾക്കായി സൈക്കിളും മേശയും കസേരയും വിതരണംചെയ്തു. കോർപറേഷൻ ക്ഷേമകാര്യ സ്ഥിരംസമിതി ചെയർപേഴ്സൺ ഗീതാകുമാരി അധ്യക്ഷതവഹിച്ചു. കൊല്ലം കോർപറേഷൻ എസ്.സി / എസ്.ടി. ഡെവലപ്മ​െൻറ് ഒാഫിസർ ബിനോയ്, നഗരാസൂത്രണ സ്ഥിരംസമിതി ചെയർമാൻ പ്രിയദർശൻ, ഹെഡ്മിസ്ട്രസ് എസ്. സോമലത, സീനിയർ അസിസ്റ്റൻറ് ബി. വസന്തം, പി.ടി.എ പ്രസിഡൻറ് വിനോദ് ഭരതൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.