ഗാർഹികത്തൊഴിലാളികൾക്ക്​ ക്ഷേമനിധിക്ക്​ രൂപംനൽകണം -എ.​െഎ.ടി.യു.സി

തിരുവനന്തപുരം: കേരളത്തിൽ ഗാർഹിക തൊഴിലിൽ ഏർപ്പെട്ടിരിക്കുന്ന പതിനായിരക്കണക്കിന് വരുന്ന സ് ത്രീതൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരംകാണുന്ന തരത്തിൽ ക്ഷേമപദ്ധതിക്ക് ഇടതുമുന്നണി സർക്കാർ രൂപം നൽകണമെന്ന് കേരള സ്റ്റേറ്റ് ഡൊമസ്റ്റിക് വർക്കേഴ്സ് യൂനിയൻ (എ.െഎ.ടി.യു.സി) ജില്ല കൺെവൻഷൻ ആവശ്യപ്പെട്ടു. എ.െഎ.ടി.യു.സി ജില്ല സെക്രട്ടറി എം. രാധാകൃഷ്ണൻ നായർ ഉദ്ഘാടനം ചെയ്തു. യൂനിയൻ പ്രസിഡൻറ് പട്ടം ശശിധരൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.കെ. പുഷ്പവല്ലി, മൈക്കിൾ ബാസ്റ്റ്യൻ, ടി.ജി. ഇന്ദിര, പാപ്പാട് സുരേന്ദ്രൻ, ആർ. പ്രസന്നകുമാരി, വഴയില തങ്കമണി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.