കല്ലറ: മെഡിക്കൽ കോളജിൽനിന്ന് തുടർചികിത്സക്കെത്തിയ രോഗിയെ പരിശോധിക്കാൻ ആശുപത്രിയിൽ ഡോക്ടറില്ല. വൈകിയും രോഗിയുമായി ബന്ധുക്കൾ വാഹനത്തിൽ ആശുപത്രിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധത്തിൽ. കല്ലറ ഗവ. ആശുപത്രിക്ക് മുന്നിലാണ് ഞായറാഴ്ച നാടകീയമായ സംഭവങ്ങൾ നടന്നത്. കല്ലറ മഹാദേവരുപച്ച മുളമൂട്ടിൽ വീട്ടിൽ മുരുകൻ (51) 20 ദിവസമായി നിമോണിയ ബാധിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകീേട്ടാടെ ഡിസ്ചാർജ് ചെയ്ത് തുടർചികിത്സക്കായി കല്ലറ ഗവ. ആശുപത്രിയിലേക്ക് റഫർ ചെയ്തു. അഞ്ച് ദിവസത്തേക്കുള്ള മരുന്നുകളും ഇൻജക്ഷനുമുൾെപ്പടെയാണ് രോഗിയെ മെഡിക്കൽ കോളജിൽനിന്ന് അയച്ചത്. എന്നാൽ, രോഗിയുമായി കല്ലറ ആശുപത്രിയിലെത്തുമ്പോൾ സെക്യൂരിറ്റി ജീവനക്കാരൻ മാത്രമാണുണ്ടായിരുന്നത്. പിന്നാലെ നഴ്സും എത്തിയെങ്കിലും രോഗിയെ അഡ്മിറ്റ് ചെയ്യാൻ ഡോക്ടറുടെ അഭാവത്തിൽ കഴിയില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. രാത്രിയിലത്തെ ഇൻജക്ഷനും മരുന്നുമൊക്കെ എങ്ങനെ നൽകുമെന്ന ആശങ്കയിലാണ് ബന്ധുക്കൾ. ഇതിനിെട ആശുപത്രി അധികൃതരുടെ കെടുകാര്യസ്ഥതക്കെതിരെ നാട്ടുകാരും പ്രതിഷേധവുമായെത്തിയിട്ടുണ്ട്. കാപ്ഷൻ സംഭവമറിഞ്ഞ് ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.