വെള്ളറട: മണ്‍തിട്ട ഇടിഞ്ഞുവീണ് കിണറും വീടും തകര്‍ന്നു. കഴിഞ്ഞദിവസം ശക്തമായി പെയ്ത മഴയിലാണ് അപകടമുണ്ടായത്. കുടപ്പനമൂട് കാര്‍ത്തികാ ഭവനില്‍ കാര്‍ത്തികേയെൻറ വീടും കിണറുമാണ് തകര്‍ന്നത്. മണ്ണ് നീക്കം ചെയ്താലേ തകര്‍ന്ന അടുക്കളയും കിണറും പുനഃസ്ഥാപിക്കാന്‍ കഴിയൂ. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷാജഹാെൻറ നേതൃത്വത്തില്‍ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി. കൂടാതെ ശക്തമായി വീശിയടിച്ച കാറ്റില്‍ പ്രദേശത്ത് വ്യാപകമായി കൃഷി നാശമുണ്ടായി. കുടപ്പനമൂട്, കോവില്ലൂര്‍, കള്ളിമൂട്, കത്തിപ്പാറ, കുടയാല്‍ ഭാഗങ്ങളില്‍ നിരവധി വാഴകള്‍ ഒടിഞ്ഞുവീണു. അതെ സമയം മാസങ്ങള്‍ക്കു മുമ്പ് പ്രകൃതിക്ഷോഭത്തില്‍ കൃഷി നശിച്ചവര്‍ക്കുള്ള ധനസഹായം ഇതുവരെ ലഭിച്ചിെല്ലന്ന് കര്‍ഷകര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.