തിരുവനന്തപുരം: കേരളത്തിെൻറ പുരുഷമേധാവിത്വത്തെ വെല്ലുവിളിച്ച് 113 വർഷം മുമ്പ് താത്രിക്കുട്ടി എന്ന സമരനായിക നടത്തിയ സമരത്തിെൻറ ഭാഗമായി പിതാവും സഹോദരനും പല പ്രമുഖന്മാരുൾെപ്പടെ 64 പുരുഷന്മാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സാധിച്ചെങ്കിലും വർഷങ്ങൾക്കിപ്പുറം സൂര്യനെല്ലി ഉൾെപ്പടെ സ്ത്രീപീഡനക്കേസുകളിൽ പ്രതികളായ ഒരാളെപ്പോലും നിയമത്തിനു മുന്നിൽ കൊണ്ടുവരാനോ അവർ അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനോ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ നിലനിൽക്കുന്നതെന്ന് കവിയും യുവകലാസാഹിതി സംസ്ഥാന പ്രസിഡൻറുമായ ആലംകോട് ലീലാകൃഷ്ണൻ പറഞ്ഞു. വനിതാ കലാസാഹിതി ജില്ല കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് 'കേരളസ്ത്രീ-നവോത്ഥാന സ്ത്രീയിൽനിന്ന് ഇന്നത്തെ സ്ത്രീയിലേക്ക്' വിഷയം ആസ്പദമാക്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. വനിതാകലാസാഹിതി ജില്ല പ്രസിഡൻറ് ഷീലാ രാഹുലൻ അധ്യക്ഷതവഹിച്ചു. പത്രപ്രവർത്തകയും സാംസ്കാരിക പ്രവർത്തകയുമായ ഗീതാ നസീറിനെയും എഴുത്തുകാരി കെ.എ. ബീനയെയും മുൻ മന്ത്രി ബിനോയ് വിശ്വം ആദരിച്ചു. നളിനി ശശിധരൻ രചിച്ച സംഘടനയുടെ ആമുഖഗാനത്തിെൻറ സീഡി പ്രകാശനം യുവകലാസാഹിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എം. സതീശൻ നിർവഹിച്ചു. വനിതാകലാസാഹിതി ജില്ല സെക്രട്ടറി ബി. ഇന്ദിര, യുവകലാസാഹിതി ജില്ല പ്രസിഡൻറ് മതിര ബാലചന്ദ്രൻ, സെക്രട്ടറി സി.എ. നന്ദകുമാർ, നളിനി ശശിധരൻ, അൽഫോൺസാ ജോയ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.