എസ്​.എഫ്​.​െഎ സംസ്​ഥാന സമ്മേളനം 20 മുതൽ

കൊല്ലം: എസ്.എഫ്.െഎ 33ാം സംസ്ഥാന സമ്മേളനം 20 മുതൽ 24 വരെ കൊല്ലത്ത് നടക്കുമെന്ന് സ്വാഗതസംഘം ചെയർമാൻ കെ.എൻ. ബാലഗോപാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമ്മേളനത്തിന് തുടക്കംകുറിച്ച് പതാക, കൊടിമര, ദീപശിഖ ജാഥകൾ ബുധനാഴ്ച ക്യു.എ.സി മൈതാനത്തെ പൊതുസമ്മേളനവേദിയിൽ എത്തും. വ്യാഴാഴ്ച രാവിലെ പത്തിന് കാൽലക്ഷത്തോളം വിദ്യാർഥികൾ പെങ്കടുക്കുന്ന റാലി ചിന്നക്കടയിൽനിന്ന് ആരംഭിക്കും. ക്യു.എ.സി മൈതാനത്ത് പൊതുസമ്മേളനം സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, എസ്.എഫ്.െഎ ദേശീയ സെക്രട്ടറി വിക്രംസിങ് എന്നിവർ പെങ്കടുക്കും. വെള്ളിയാഴ്ച ആശ്രാമം യൂനുസ് കൺവെൻഷൻ സ​െൻറിൽ പ്രതിനിധി സമ്മേളനം മുതിർന്ന മാധ്യമപ്രവർത്തകൻ കെ. ശശികുമാർ ഉദ്ഘാടനം ചെയ്യും. രക്തസാക്ഷി കുടുംബസംഗമം, പൂർവകാല നേതൃസംഗമം എന്നിവയും നടക്കും. ഞായറാഴ്ച കണ്ണൂരിലെ വി.കെ. സുധീഷ് രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന പതാകജാഥ ഇ.പി. ജയരാജൻ എം.എൽ.എയും ബുധനാഴ്ച കരുനാഗപ്പള്ളി അജയപ്രസാദ് സ്മൃതിമണ്ഡപത്തിൽനിന്നുള്ള കൊടിമരജാഥ വൈക്കം വിശ്വനും ഉദ്ഘാടനം ചെയ്യും. പാറശ്ശാല സജിൻ ഷാഹുൽ സ്മൃതി മണ്ഡപത്തിൽനിന്നുള്ള ദീപശിഖാ ജാഥ മന്ത്രി എ.കെ. ബാലനും ചവറ ശ്രീകുമാർ സ്മൃതി മണ്ഡപത്തിൽ നിന്നാരംഭിക്കുന്ന ദീപശിഖ ജാഥ എസ്.എഫ്.െഎ ദേശീയ പ്രസിഡൻറ് വി.വി. സാനുവും ഉദ്ഘാടനം െചയ്യും. 21 വർഷത്തിനുശേഷമാണ് കൊല്ലത്ത് സംസ്ഥാനസമ്മേളനം ചേരുന്നത്. 575 പ്രതിനിധികൾ പെങ്കടുക്കും. സമ്മേളനത്തിന് മുന്നോടിയായി ഞായറാഴ്ച രാവിലെ പത്തിന് സോപാനം ഒാഡിറ്റോറിയത്തിൽ മുൻ എസ്.എഫ്.െഎ പ്രവർത്തകരുടെ സംഗമം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. തിങ്കളാഴ്ച പരവൂരിൽ വിദ്യാഭ്യാസ സെമിനാറും ചൊവ്വാഴ്ച ചിന്നക്കടയിൽ സാംസ്കാരികസംഗമവും നടക്കും. വാർത്തസമ്മേളനത്തിൽ പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എക്സ്.ഏണസ്റ്റ്, ജനറൽ കൺവീനർ ശ്യാംമോഹൻ, ഹരികൃഷ്ണൻ, അരവിന്ദ് എന്നിവരും പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.