തിരുവനന്തപുരം: സിഗരറ്റും പുകയിലോൽപന്നങ്ങളും തടയൽ നിയമം (കോട്പാ) കേസുകൾ വേഗത്തിൽ തീർപ്പാക്കുന്നതിന് അതിവേഗ കോടതികൾ സ്ഥാപിക്കുന്നതും ലഹരിവസ്തുക്കൾക്ക് അടിമയായ കുട്ടികളെ ചികിത്സിക്കുന്നതിന് മാത്രമായി ജില്ലാ ആസ്ഥാനങ്ങളിൽ ഡി അഡിക്ഷൻ സെൻററുകൾ ആരംഭിക്കുന്നതും സർക്കാറിെൻറ സജീവ പരിഗണനയിൽ. സ്കൂൾ കുട്ടികൾക്കിടയിലെ ലഹരി വസ്തുക്കളുടെ ഉപയോഗം സംബന്ധിച്ച നിയമസഭാ സമിതിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് സർക്കാർ ഇക്കാര്യങ്ങൾ പരിഗണിക്കുന്നത്. കുട്ടികൾക്കിടയിൽ ലഹരി പദാർഥങ്ങളുടെ ഉപയോഗം വർധിക്കുന്നുവെന്നും അതിന് തടയിടണമെന്നുമാണ് നിയമസഭാസമിതി സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നത്. കുട്ടികൾക്ക് മയക്കുമരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട കേസുകളിൽ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം നൽകുന്ന ഏഴ് വർഷത്തെ തടവുശിക്ഷ നടപ്പാക്കുന്നതിന് എക്സൈസ് വകുപ്പിനെക്കൂടി അധികാരപ്പെടുത്തണമെന്ന സമിതിയുടെ ശിപാർശയിൽ സർക്കാർ നിയമവശങ്ങളും പരിശോധിക്കുന്നുണ്ട്. വിദ്യാഭ്യാസ-ആരോഗ്യവകുപ്പിെൻറ നേതൃത്വത്തിൽ കുട്ടികൾക്കിടയിൽ ലഹരി പദാർഥങ്ങളെക്കുറിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ വ്യാപകമാക്കാനാണ് മെറ്റാരു തീരുമാനം. അതിെൻറ ഭാഗമായി വിദ്യാലയങ്ങളിൽ ഹ്രസ്വചിത്ര പ്രദർശനം ഉൾപ്പെടെ വ്യാപകമാക്കും. സ്കൂൾ പരിസരങ്ങളിൽ രാവിലെയും ഉച്ചക്കും വൈകീട്ടും പൊലീസ്, എക്സൈസ് വകുപ്പുകളുടെ പരിശോധന ശക്തമാക്കാനും തീരുമാനിച്ചിട്ടുണ്ട്. കഫ്സിറപ്പുകൾ, വേദനസംഹാരികൾ എന്നിവ കുട്ടികൾ വ്യാപകമായി ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിെൻറ അടിസ്ഥാനത്തിൽ സ്കൂളുകൾക്ക് സമീപമുള്ള മെഡിക്കൽ സ്റ്റോറുകളിൽ കുറഞ്ഞത് മാസത്തിലൊരിക്കലെങ്കിലും ഡ്രഗ് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പരിശോധനയും നടത്തും. എല്ലാ സ്കൂളുകളിലും ലഹരിവിരുദ്ധ ക്ലബുകൾ ആരംഭിക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും. മയക്കുമരുന്നുമായി പിടിയിലാകുന്ന വ്യക്തിയുടെ പ്രായം പരിഗണിക്കാതെതന്നെ ശിക്ഷ വർധിപ്പിക്കുന്നതിനുള്ള നിയമഭേദഗതി വേണമെന്ന നിയമസഭാസമിതി ശിപാർശയും സർക്കാർ പരിശോധിക്കുന്നുണ്ട്. ബിജു ചന്ദ്രശേഖർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.