കുണ്ടറ: ഡി.വൈ.എഫ്.ഐ പേരയം മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ഡയറക്ടർ ഫാ. പ്രഫ. മാത്യൂസ് വാഴക്കുന്നം ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ജെ. ഷാഫി അധ്യക്ഷതവഹിച്ചു. കേരള യൂനിവേഴ്സിറ്റി യുവജനോത്സവ ജേതാക്കളെ ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ആർ. ബിജുവും, സ്കൂൾ കലോത്സവ ജേതാക്കളെ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി. സന്തോഷും, എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ കുട്ടികളെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ജി. ഗോപിലാലും, പ്ലസ് ടു വിദ്യാർഥികളെ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരംസമിതി ചെയർപേഴ്സൺ ജൂലിയറ്റ് നെൽസണും അനുമോദിച്ചു. പഠനോപകരണങ്ങൾ പേരയം സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി. രമേശ്കുമാർ വിതരണം ചെയ്തു. ഷാജി വട്ടത്തറ, എ.ജെ. മാർക്സൺ, ടി. സമ്പത്ത്, അരുൺ ഗോവിന്ദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.