മാനവശ്രേഷ്ഠ പുരസ്‌കാരം ഡോ. പുനലൂര്‍ സോമരാജന് സമ്മാനിച്ചു

(ചിത്രം) പത്തനാപുരം: വികാസം സാംസ്‌കാരികവേദിയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിനുള്ള മാനവശ്രേഷ്ഠ പുരസ്‌കാരം ഗാന്ധിഭവന്‍ സെക്രട്ടറി ഡോ. പുനലൂര്‍ സോമരാജന് സാഹിത്യകാരന്‍ സബീര്‍ തിരുമല സമ്മാനിച്ചു. ജസീന്ത മോറിസി​െൻറ 10ാമത് ഇംഗ്ലീഷ് കവിതാ സമാഹാരം 'യെല്‍പ്‌സ് ഓഫ് ദ ഹെല്‍പ്ലസ്' നടന്‍ ടി.പി മാധവന് നല്‍കി പ്രകാശനം ചെയ്തു. വികാസം സാംസ്‌കാരിക വേദി സെക്രട്ടറി തെക്കൻസ്റ്റാര്‍ ബാദുഷ, പനച്ചമൂട് ഷാജഹാന്‍, ഗാന്ധിഭവന്‍ വൈസ് ചെയര്‍മാന്‍ പി.എസ് അമല്‍രാജ്, അസി. സെക്രട്ടറി ജി. ഭുവനചന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. യൂത്ത് കോൺഗ്രസ് പ്രകടനം നടത്തി (ചിത്രം) പത്തനാപുരം: പൊതുപ്രവർത്തകരെയും വനിതാ സിനിമാ പ്രവർത്തകരെയും ടെലിഫോൺ സംഭാഷണത്തിലൂടെ ആക്ഷേപിച്ച കെ.ബി. ഗണേഷ്കുമാർ എം.എൽ.എ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പത്തനാപുരം നിയോജകമണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും യോഗവും നടത്തി. യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് എച്ച്. അനീഷ് ഖാൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് എം.എ. നിസായ് അധ്യക്ഷത വഹിച്ചു. സുധീർ മലയിൽ, ഫാറൂഖ് മുഹമ്മദ്, അനസ് എ. ബഷീർ, എസ്. സലീം, സൂര്യനാഥ്, നജുമൽ റഹുമാൻ, ഷാൻ പള്ളിമുക്ക്, എസ്.ഷക്കീം, ഷെഹീർ, ഷിബു കടുവാത്തോട്, ലിംസൺ, ബി.സി അതുൽ,ആഷിഖ് പള്ളിമുക്ക്, സിജോ ഡാനിയേൽ, സയ്ഫുദ്ദീൻ,ഷെഫീഖ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.