കാട്ടാക്കട: കേരളത്തിലെ സിവിൽ സർവിസ് പൊതുജനങ്ങൾക്ക് എപ്പോഴും കടന്നുവരാവുന്ന തരത്തിൽ ജനസൗഹൃദമാകണമെന്ന് ജോയൻറ് കൗൺസിൽ കാട്ടാക്കട മേഖല കൺവെൻഷൻ. സംസ്ഥാന സെക്രേട്ടറിയറ്റംഗം ജയശ്ചന്ദ്രൻ കല്ലിംഗൽ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡൻറ് മാഹിൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രേട്ടയറ്റംഗം കെ.പി. ഗോപകുമാർ, ജില്ല സെക്രട്ടറി പി. ശ്രീകുമാർ, സംസ്ഥാന കൗൺസിൽ അംഗം യു. സിന്ധു, സംസ്ഥാന കമ്മിറ്റി അംഗം രാജേഷ്മാങ്കുളം ജില്ല കമ്മിറ്റി അംഗം ജയരാജ്, മേഖല ട്രഷറർ കുമാർ എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജോയൻറ് കൗൺസിൽ അംഗങ്ങളുടെ മക്കളെ കൺവെൻഷനിൽ ആദരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.