തിരുവനന്തപുരം: റോട്ടറി ക്ലബ് ഓഫ് തിരുവനന്തപുരം മിഡ്സിറ്റിയുടെ ഈ വർഷത്തെ റോട്ടറി ഇൻറർനാഷനൽ എക്സലൻസ് അവാർഡുകൾ സമ്മാനിച്ചു. പാസ്റ്റ് ഡിസ്ട്രിക്റ്റ് ഗവർണർ മുരളീധരൻ ഉൽഘാടനം ചെയ്തു. പ്രഡിഡൻറ് ബിനു ജോർജ് അധ്യക്ഷത വഹിച്ചു. സാഹിത്യ മേഖലയിൽ 'സ്വപ്നക്കുഞ്ഞ്', 'ആസാദി' കാവ്യസമാഹാരങ്ങൾ പരിഗണിച്ച് അൻസാർ വർണനക്കും സനൽ, റിയാസ് മുഹമ്മദ് (എൻറർപ്രണർ) എന്നിവർക്കും റോട്ടറി ഇൻറർനാഷനൽ എക്സലൻസ് അവാർഡുകൾ ഡോ. പ്രേംകുമാർ സമ്മാനിച്ചു. താളിക്കുന്നിൽ സജികുമാർ, ബിനുകുമാർ, ഫെർഡിനൻറ് ഫ്രാൻസിസ്, വിനോദ് വിജയൻ എന്നിവർ സംസാരിച്ചു. പുതിയ പ്രസിഡൻറായി ഡോ. പ്രേംകുമാർ ചാർജെടുക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.