കാട്ടിൽക്കടവ്--പത്തനാപുരം സംസ്ഥാന പാത നിർമിക്കാൻ മന്ത്രിതലത്തിൽ ധാരണയായി ശാസ്താംകോട്ട: സംസ്ഥാനത്തെ നാല് ദേശീയപാതകളെയും ഒരു സംസ്ഥാനപാതയെയും ബന്ധിപ്പിക്കാൻ പര്യാപ്തമായ കാട്ടിൽക്കടവ് -പത്തനാപുരം സംസ്ഥാന പാത നിർമിക്കാൻ പൊതുമരാമത്ത് വകുപ്പ് മന്ത്രാലയം ധാരണയിലെത്തി. ഇതിെൻറ സാങ്കേതികവശങ്ങൾ പഠിച്ച് ഉടൻ റിപ്പോർട്ട് നൽകാൻ മന്ത്രി ജി. സുധാകരൻ നിരത്തുകൾ വിഭാഗം ചീഫ് എൻജിനീയർക്ക് നിർദേശം നൽകി. ശൂരനാട് നിവാസിയും പൊലീസ് ഉദ്യോഗസ്ഥനുമായ ശിവരാമൻ നൽകിയ അപേക്ഷയിന്മേലാണ് നടപടി. കാട്ടിൽക്കടവിൽ കൊല്ലം--കോട്ടപ്പുറം ദേശീയ ജലപാതയുടെ കരയിൽനിന്ന് തുടങ്ങുന്ന റോഡ് പുതിയകാവിൽ കന്യാകുമാരി-തിരുമംഗലം ദേശീയപാതയെയും ചക്കുവള്ളിയിൽ കൊല്ലം--തേനി ദേശീയപാതയെയും കടമ്പനാട്ട് ഭരണിക്കാവ്-വണ്ടിപ്പെരിയാർ ദേശീയപാതയെയും ഏനാത്ത് എം.സി റോഡിനെയും പത്തനാപുരത്ത് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയെയും ബന്ധിച്ചാണ് കടന്നുപോകുന്നത്. നിർദിഷ്ട സംസ്ഥാനപാതയിൽ കാട്ടിൽക്കടവ് മുതൽ കടമ്പനാട് കല്ലുകുഴി വരെയുള്ള 26.30 കി. മീറ്റർ ദൂരം പൊതുമരാമത്ത് വകുപ്പ് കൊല്ലം ഡിവിഷെൻറയും ശേഷിക്കുന്നഭാഗം പത്തനംതിട്ട ഡിവിഷെൻറയും പരിധിയിലാണ്. കാട്ടിൽക്കടവ് മുതൽ പുതിയകാവ് വരെയുള്ള ഭാഗം ഇടുങ്ങിയനിലയിൽ തുടരുന്നതാണ് പുതിയ റോഡിെൻറ കാര്യത്തിൽ ഉദ്യോഗസ്ഥർ നേരിടുന്ന വെല്ലുവിളി. ഭൂമി ഏറ്റെടുക്കുന്നതിനായി വേണ്ടിവരുന്ന തുകയുടെ വിശദാംശങ്ങളും മന്ത്രി ആരാഞ്ഞിട്ടുണ്ട്. അതേസമയം നിർദിഷ്ട സംസ്ഥാനപാതയുടെ രൂപരേഖയും പ്രതീക്ഷിക്കുന്ന ചെലവിെൻറ വിശദാംശങ്ങളും പൊതുമരാമത്ത് വകുപ്പ് കൊല്ലം ഡിവിഷൻ എക്സി. എൻജിനീയർ സംസ്ഥാന ചീഫ് എൻജിനീയർക്ക് സമർപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.