ഹജ്ജ്​​ വളൻറിയർമാരെ തെരഞ്ഞെടുത്തതിൽ സ്വജനപക്ഷപാതമെന്ന്​

തിരുവനന്തപുരം ഹജ്ജ് സേനത്തിന് സർക്കാർ ജീവനക്കാരെ വളൻറിയർമാരായി െതരഞ്ഞെടുത്തതിൽ സ്വജനപക്ഷപാതം നടന്നതായി മലപ്പുറം ജില്ല ജനകീയ ആക്ഷൻ കമ്മിറ്റി വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലൻസിന് പരാതി നൽകി. ഹജ്ജ് കമ്മിറ്റിയുടെ തീരുമാനം അസ്ഥിരപ്പെടുത്തി മൂന്നംഗ ഇൻറർവ്യൂ ബോർഡിെന ആഭ്യന്തര വകുപ്പ് നിയമിെച്ചന്നും അവർ ആരോപിച്ചു. കെ.പി.എസ്. ആബിദ് തങ്ങൾ, അസൈനാർ ആൽപറമ്പ്, മുസ്തഫ പരതക്കാട്, പി.കെ. അബ്ദുൽ അസീസ്, ചാലിൽ ഇസ്മായിൽ എന്നിവർ പെങ്കടുത്തു. ജന്തർമന്തറിൽ അധ്യാപകർ കൂട്ടധർണ നടത്തും തിരുവനന്തപുരം: അധ്യാപക യോഗ്യത പരീക്ഷ ഒഴിവാക്കുക, പെൻഷൻ പ്രായം ഏകീകരിക്കുക, എല്ലാ അധ്യാപകർക്കും ഒരേ ശമ്പള സ്കെയിൽ നൽകുക, സ്റ്റാറ്റ്യൂട്ടറി പെൻഷൻ നിലനിർത്തുക, ഏകീകൃത പാഠ്യപദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യമുന്നിച്ച് ഒാൾ ഇന്ത്യ പ്രൈമറി ടീച്ചേഴ്സ് ഫെഡറേഷൻ ലോക അധ്യാപക ദിനമായ ഒക്ടോബർ അഞ്ചിന് ന്യൂഡൽഹിയിലെ ജന്തർമന്തറിൽ കൂട്ടധർണ നടത്തും. അധ്യാപകനാകാൻ യോഗ്യത നേടിയ ശേഷം യോഗ്യത പരീക്ഷ നടത്തുന്നത് മെറ്റാരു പ്രഫഷനൽ കോഴ്സിനും ഇല്ലാത്തതാണ്. വിദ്യാഭ്യാസ യോഗ്യത നേടിയ ശേഷം നടത്തുന്ന ടെസ്റ്റ് ഒഴിവാക്കാൻ കേന്ദ്രം തയാറാകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കേരളത്തിൽനിന്ന് 500 പേർ സമരത്തിൽ പെങ്കടുക്കും. വാർത്തസമ്മേളനത്തിൽ ടി.എസ്. സലിം, പി. ഹരിഗോവിന്ദൻ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.