കൊട്ടിയം: നിലംപൊത്താറായ ട്രാഫിക് സിഗ്നൽ ലൈറ്റുകൾ കൊട്ടിയം ജങ്ഷനിൽ അപകട ഭീഷണിയുയർത്തുന്നു. കൊട്ടിയം ജങ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനായി വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ച ട്രാഫിക് സിഗ്നൽ ലൈറ്റുകളാണ് തുരുമ്പെടുത്ത് നിലംപതിക്കാവുന്ന അവസ്ഥയിലുള്ളത്. ദിവസങ്ങൾക്ക് മുമ്പ് കണ്ണനല്ലൂർ റോഡിൽ ഉണ്ടായിരുന്ന സിഗ്നൽ ലൈറ്റ് തകർന്ന് വീണിരുന്നു. സംഭവ സമയം റോഡിൽ ആരുമില്ലാതിരുന്നതിനാൽ അപകടം ഒഴിവാകുകയായിരുന്നു. വർഷങ്ങളായി ഈ സിഗ്നൽ ലൈറ്റുകൾ പ്രകാശിക്കുന്നില്ല. ലൈറ്റുകൾ പ്രകാശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും വ്യാപാരികളും സന്നദ്ധ സംഘടനകളും പല തവണ പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. സിഗ്നൽ ലൈറ്റുകൾ കാറ്റടിക്കുമ്പോൾ ഇളകിയാടുകയാണ്. ഇത് അഴിച്ചുമാറ്റി പുതിയത് സ്ഥാപിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.