പൂന്തുറ: . കഴിഞ്ഞദിവസം വിദ്യാർഥിയെ കാണാനില്ലെന്ന പരാതിയെതുടര്‍ന്ന് സുഹൃത്തുക്കളെ പൂന്തുറ പൊലീസ് കസ്റ്റഡിയില്‍ എടുത്തപ്പോൾ ലഭിച്ചത് ലഹരി മാഫിയ സംഘങ്ങളുടെ വിവരങ്ങളായിരുന്നു. ചോദ്യം ചെയ്യാനായി വിളിപ്പിച്ച ഇവരിൽ ഒരാള്‍ക്ക് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതിനാൽ കൃതമായി വിവരങ്ങള്‍ പൊലീസിന് നല്‍കാന്‍പോലും കഴിഞ്ഞില്ല. പിന്നീട് വെള്ളിയാഴ്ച രാവിലെ ഇയാളെ വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കല്ലാട്ടുമുക്ക് സ്വദേശി ഹിഷാം തൃക്കണാംപുരം ആറ്റില്‍ തങ്ങള്‍ക്കൊപ്പം കുളിക്കാനിറങ്ങിയതും പിന്നീട് കാണാതാവുകയും ചെയ്തെന്ന വിവരം ലഭിച്ചത്. വെടിവച്ചാംകോവിന് സമീപത്തെ ഒരു സ്വകാര്യസ്ഥാപത്തില്‍ പഠിക്കുന്ന ഹിഷാമിെന നഗരത്തിലെ ചില ലഹരിസംഘങ്ങൾ വലയിലാക്കിയിരുന്നു. ഇൗ സംഘങ്ങളില്‍നിന്നാണ് മയക്കുമരുന്നിന് അടിമയായത്. തലസ്ഥാന ജില്ലയുടെ വിവിധഭാഗങ്ങളിലേക്ക് കഞ്ചാവ് ഉൾപ്പെടെ മയക്കുമരുന്നുകള്‍ എത്തുന്നത് തീരപ്രദേശം കേന്ദ്രീകരിച്ചാണ്. ഇത്തരം കച്ചവടമാഫിയകൾക്കെതിരെ നാട്ടുകാരും പൊലീസും പലതവണരംഗത്ത് എത്തിയെങ്കിലും വെല്ലുവിളിച്ചാണ് പ്രവർത്തനം. ബീമാപള്ളിക്ക് സമീപത്തെ ബീച്ച് റോഡിൽ മയക്കുമരുന്ന് ഉപയോഗം നടക്കുന്നതായി റിപ്പോർട്ടുണ്ട്. ഇതരസംസഥാന തൊഴിലാളികള്‍ മുതല്‍ ടെക്നോപാര്‍ക്കിലെ ടെക്കികള്‍വരെ മയക്കുമരുന്ന് വാങ്ങാനായി ഇവിടെ എത്തുന്നുണ്ടത്രെ. എക്കര്‍കണക്കിന് നാലുചുറ്റും മതില്‍ക്കെട്ട് കിടക്കുന്ന റേഡിയോനിലമാണ് മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെ പ്രധാനതാവളം. തീരദേശത്ത് നടക്കുന്ന കുറ്റകൃത്യങ്ങളില്‍ പിടിക്കപ്പെടുന്നവരില്‍ അധികവും ഇത്തരം കേന്ദ്രങ്ങളില്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരാെണന്ന് പൊലീസ് തന്നെ വ്യക്തമാക്കുന്നു. നേരത്തേ ഇൗ പ്രദേശത്തെ പ്രധാനകടകളില്‍നിന്ന് എക്സൈസും പൊലീസും കഞ്ചാവ് പിടികൂടിയിരുന്നു. അന്ന് പൊലീസിനെ വെട്ടിച്ച് കടന്നവര്‍ കേസില്‍ പ്രതിയാക്കപ്പെട്ടുവെങ്കിലും അത്തരക്കാരെ പിന്നീട് പിടികൂടാൻ കഴിഞ്ഞിട്ടില്ല. മയക്കുമരുന്ന് സംഘങ്ങള്‍ക്ക് ചില പ്രദേശികനേതാക്കാളുടെ പരസ്യമായ പിന്തുണയുമുണ്ട്. പുറത്തുനിന്ന് ഇത്തരം കേന്ദ്രങ്ങളില്‍ മയക്കുമരുന്ന് ഉപയോഗിക്കുവാന്‍ എത്തുന്ന സംഘങ്ങള്‍ക്ക് സുരക്ഷയൊരുക്കാന്‍ പ്രദേശികഗുണ്ടകളെ ഉപയോഗിക്കുന്നതായും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.