പൊലീസ് സംരക്ഷണം എന്ന പേരിൽ മൗലികാവകാശങ്ങള്‍ നിഷേധിക്കുന്നു -എസ്.ഐ.ഒ കോഴിക്കോട്: പൊലീസ് സംരക്ഷണം എന്ന പേരിൽ മൗലികാവകാശങ്ങള്‍ നിഷേധിക്കുകയാണ് പൊലീസും സംഘ്പരിവാരങ്ങളും ചെയ്യുന്നതെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡൻറ് സി.ടി. സുഹൈബ്. ഹാദിയക്ക് നേരിട്ട് അയച്ച രജിസ്ട്രേഡ് കത്തുകള്‍ 'രക്ഷിതാവ് നിരസിച്ചു' എന്ന പേരില്‍ തിരിച്ചയച്ച നടപടി ചോദ്യം ചെയ്ത് നല്‍കിയ പരാതിയില്‍ തപാല്‍ വകുപ്പ് വിചിത്ര വാദമാണ് ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. രജിസ്ട്രേഡ് പോസ്റ്റായി അയച്ച കത്തുകള്‍ വ്യക്തി സ്ഥലത്ത് ഉണ്ടായിരിക്കെ മറ്റൊരാള്‍ക്ക് നിരസിക്കാനും തിരിച്ചയക്കാനുമുള്ള അധികാരമില്ല. ഈ നിയമത്തെയാണ് തപാല്‍ വകുപ്പിലെ ചില ഉദ്യോഗസ്ഥര്‍ അട്ടിമറിച്ചതെന്നായിരുന്നു പരാതിയില്‍ ഉന്നയിച്ചിരുന്നത്. എന്നാല്‍, വിശദീകരണം എന്ന നിലയില്‍ നല്‍കിയ മറുപടിയില്‍ ഹാദിയ പൊലീസ് സംരക്ഷണയിലാണെന്നും അതിനാലാണ് കത്ത് പിതാവിന് കൈമാറിയതെന്നും നേരിട്ട് നല്‍കാന്‍ കഴിയില്ലെന്നുമാണ് പറയുന്നത്. കത്തുമായി എത്തിയ തപാല്‍ ഉദ്യോഗസ്ഥരെ പോലും ഹാദിയയെ കാണാന്‍ അനുവദിച്ചില്ലെന്നും വിശദീകരണത്തില്‍ ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.