തിരുവനന്തപുരം: ഈ അധ്യയനവർഷം മെഡിക്കൽ/എൻജിനീയറിങ് പ്രഫഷനൽ കോഴ്സുകൾക്ക് പ്രവേശനം ലഭിച്ച (മെറിറ്റ്/റിസർവേഷൻ അടിസ്ഥാനത്തിൽ) കുടുംബ വാർഷിക വരുമാനം 40,000 രൂപയിൽ താഴെയുള്ളവരും ലാറ്ററൽ എൻട്രി സ്കീം പ്രകാരം എൻജിനീയറിങ് കോഴ്സുകൾക്ക് പ്രവേശനം നേടിയ കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ താഴെയുള്ളവരുമായ പട്ടികവർഗ വിദ്യാർഥികൾക്ക് പ്രാരംഭ ചെലവുകൾക്കുള്ള ധനസഹായയിനത്തിൽ 5,000 രൂപ വീതം അനുവദിക്കും. അർഹരായവർ സ്ഥാപനമേധാവി മുഖേന ജാതി വരുമാന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പുകൾ സഹിതം ഒക്ടോബർ 15 നകം അപേക്ഷിക്കേണ്ടതാണെന്ന് ഐ.ടി.ഡി േപ്രാജക്ട് ഓഫിസർ അറിയിച്ചു. സൗജന്യപരിശീലനം തിരുവനന്തപുരം: എൽ.ബി.എസ് സെൻററിെൻറ സെൻറർ ഫോർ ഡിസെബിലിറ്റി സ്റ്റഡീസ് പൂജപ്പുരയിൽ ഭിന്നശേഷിക്കാരായ എട്ടാം ക്ലാസ് പാസായവർക്ക് പേപ്പർ ബാഗ് നിർമാണത്തിൽ പരിശീലനം നൽകും. അഭിമുഖം ഒക്ടോബർ 16ന് രാവിലെ 10ന് സെൻററിൽ. ഫോൺ: 0471 2345627.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.