പൂന്തുറ: കാണാതായ . അപകടവിവരം ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ മറച്ചുവെച്ചത് രണ്ടുദിവസമായിരുന്നു. ബുധനാഴ്ച രാവിലെ തൃക്കണ്ണാപുരം ആറില്‍ സുഹൃത്തുക്കള്‍ക്കൊപ്പം പോയി അപകടത്തില്‍പെട്ട കല്ലാട്ടുമുക്ക് അഫ്സല്‍സേട്ട്--തൻസീന ദമ്പതികളുടെ മകൻ ഹിഷാം (19) ആറില്‍ അപകടത്തില്‍പെട്ട വിവരം ഒപ്പംപോയ സുഹൃത്തുക്കള്‍ ഒളിച്ചുവെക്കുകയായിരുന്നു. തുടർന്ന് ഹിഷാമിനെ കാണാനിെല്ലന്ന പരാതി നൽകാന്‍ ബന്ധുക്കള്‍ക്കൊപ്പം മുൻപന്തിയില്‍ നിൽക്കുകയും ചെയ്തു. പൊലീസിെൻറ തന്ത്രപരമായ ചോദ്യം ചെയ്യലിലാണ് വെള്ളിയാഴ്ച രാവിലെയോടെ ഇവരില്‍നിന്ന് വിവരങ്ങള്‍ പുറത്തുവന്നത്. സ്റ്റേഷനില്‍ എത്തിയ ഇവരുടെ പെരുമാറ്റരീതികളില്‍ സംശയംതോന്നിയ എസ്.ഐ സജീന്‍ ലൂയിസ് ഇവരെ കസ്റ്റിഡിയില്‍ എടുക്കുകയായിരുന്നു. മൊഴിയെടുത്തുവെങ്കിലും തങ്ങള്‍ക്ക് ഒന്നും അറിയിെല്ലന്ന നിലപാടിലായിരുന്നു. എന്നാൽ, ഇവരില്‍ ഒരാള്‍ മയക്കുമരുന്നിെൻറ ലഹരിയില്‍ ആയിരുന്നതിനാല്‍ പരസ്പരവിരുദ്ധമായ കാര്യങ്ങളായിരുന്നു പറഞ്ഞത്. കൂടുതല്‍ സംശയം തോന്നിയതിനെതുടര്‍ന്ന് രാത്രി മുഴുവൻ സ്റ്റേഷനില്‍ ഇരുത്തി ലഹരി ഇറങ്ങിയശേഷം വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് യഥാർഥസംഭവങ്ങള്‍ പുറത്തായത്. വീട്ടില്‍നിന്ന് കോളജിലേെക്കന്ന് പറഞ്ഞ് ഇറങ്ങിയ ഹിഷാം കമലേശ്വരത്തുവെച്ച് ഇവര്‍ക്കൊപ്പം ചേര്‍ന്ന് തൃക്കാണ്ണാപുരത്ത് പോവുകയായിരുന്നു. അവിടെ മയക്കുമരുന്ന് ഉപയോഗിക്കുകയും പിന്നീട് കുളിക്കാൻ ആറ്റിലേക്ക് ഇറങ്ങുകയും ചെയ്തു. കുളിക്കുന്നതിനിടെ ഹിഷാം മയക്കുമരുന്ന് വീണ്ടും ഉപയോഗിക്കുകയും അപകടത്തിൽപെടുകയും ചെയ്തുവെന്നാണ് ഇവര്‍ മൊഴി നല്‍കിയത്. തുടർന്ന് പൊലീസ് തൃക്കണ്ണാപുരം ആറ് കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. പൊലീസിെൻറയും ഫയര്ഫോഴ്സിെൻറയും തിരച്ചലില്‍ വെള്ളിയാഴ്ച വൈകുന്നേരത്തോടെ മൃതദേഹം പാപ്പനംകോടിന് സമീപം കരമനയാറില്‍നിന്ന് കണ്ടെത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.