കല്ലമ്പലം: വോട്ടർപട്ടികയും വിരലിൽ മഷിയടയാളവും ഉൾപ്പെടെ പൊതുതെരഞ്ഞെടുപ്പ് മാതൃകയിൽ നടത്തിയ സ്കൂൾ പാർലമെൻറ് തെരഞ്ഞെടുപ്പ് വിദ്യാർഥികൾക്ക് പുത്തൻ അനുഭവമായി. ഞെക്കാട് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലാണ് പ്രിസൈഡിങ് ഓഫിസർ, പോളിങ് ഉദ്യോഗസ്ഥർ, ബൂത്ത് ഏജൻറുമാർ, സുരക്ഷ ഉദ്യോഗസ്ഥർ തുടങ്ങി പൊതുതെരഞ്ഞെടുപ്പിെൻറ മട്ടും ഭാവവും ജനിപ്പിച്ച തെരഞ്ഞെടുപ്പ് നടന്നത്. സുരക്ഷ ഉദ്യോഗസ്ഥർ എൻ.സി.സി കാഡറ്റുകളായപ്പോൾ മറ്റെല്ലാ ചുമതലകളും നിർവഹിച്ചത് വിദ്യാർഥികൾതന്നെ. ഇവരുടെ വോട്ടാകട്ടെ പോസ്റ്റലായി രേഖപ്പെടുത്താൻ അവസരവും നൽകിയിരുന്നു. മൂവായിരത്തിലധികം കുട്ടികളാണ് സമ്മതിദാനാവകാശം രേഖപ്പെടുത്തിയത്. കള്ളവോട്ട് തടയാൻ വിരലിൽ മഷിയും പുരട്ടി. വിവരങ്ങളും നിർദേശങ്ങളും അപ്പപ്പോൾ അറിയിക്കാൻ മൈക്ക് അനൗൺസും സ്കൂൾ റേഡിയോ ക്ലബിെൻറ ആഭിമുഖ്യത്തിൽ ലൈവ് വാർത്താവതരണം കൂടിയായപ്പോൾ പൊതുതെരഞ്ഞെടുപ്പായിരിക്കും നടക്കുകയെന്ന് ധരിച്ചതായി നാട്ടുകാരും സാക്ഷ്യപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.