സി.പി.എം ബ്രാഞ്ച്​ സമ്മേളനങ്ങളിൽ സംസ്​ഥാന ഭരണ​ത്തിന്​ തല്ലുംതലോടലും

*കേന്ദ്രനേതാക്കൾക്കും കടുത്തവിമർശനം *ഒക്ടോബർ 15നുള്ളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാകും കൊല്ലം: സി.പി.എം ബ്രാഞ്ച് സമ്മേളനചർച്ചകളിൽ സംസ്ഥാനഭരണത്തിന് വിമർശവുംതലോടലും. ഭരണംപോരെന്നും പ്രതീക്ഷിച്ച നിലവാരത്തിലേക്ക് ഉയരുന്നിെല്ലന്നുമുള്ള അഭിപ്രായത്തിനാണ് മുൻതൂക്കം. ബാറുകൾ തുറക്കുന്നതിന് സാഹചര്യമൊരുക്കുന്ന നയവും വിമർശനവിധേയമായി. 15 മുതലാണ് ബ്രാഞ്ച് സമ്മേളനങ്ങൾ തുടങ്ങിയത്. ഒക്ടോബർ 15നുള്ളിൽ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാകും. 2700ൽപരം ബ്രാഞ്ച് കമ്മിറ്റികളാണ് സി.പി.എമ്മിന് ജില്ലയിലുള്ളത്. 47,000 പാർട്ടി അംഗങ്ങളാണ് ഇൗ സമ്മേളനങ്ങളിൽ പെങ്കടുക്കുന്നത്. ബ്രാഞ്ച് സമ്മേളനങ്ങളിൽനിന്ന് തെരെഞ്ഞടുക്കെപ്പടുന്ന പ്രതിനിധികൾ ലോക്കൽ സമ്മേളനങ്ങളിൽ പെങ്കടുക്കും. ഒക്ടോബർ 16 മുതൽ നവംബർ 16 വരെയാണ് ലോക്കൽ സമ്മേളനങ്ങൾ. 140 ലോക്കൽ കമ്മിറ്റികളാണ് ജില്ലയിലുള്ളത്. നവംബർ 16 മുതൽ ഡിസംബർ 15 വരെ ഏരിയ സമ്മേളനങ്ങൾ നടക്കും. 17 ഏരിയ കമ്മിറ്റികളുണ്ട് ജില്ലയിൽ. സംസ്ഥാന ഭരണത്തിനൊപ്പം കേന്ദ്രനേതാക്കളുടെ നിലപാടുകളും വിമർശവിധേയമാകുന്നുണ്ട്. മുൻകാലങ്ങളിലൊന്നുമില്ലാത്തവിധം കേന്ദ്രനേതൃത്വത്തിൽ ചേരിതിരിവ് രൂക്ഷമെന്ന പ്രതീതി ഉണ്ടായ സാഹചര്യത്തിലാണ് സമ്മേളനങ്ങൾ നടക്കുന്നത്. ഇതാണ് കേന്ദ്രനേതാക്കൾ വിമർശവിധേയമാകാൻ കാരണം. ബി.ജെ.പിയോടുള്ള സമീപനത്തിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം െയച്ചുരിയും മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും രണ്ട് നിലപാടെടുത്തിരുന്നു. ഏകാധിപത്യ പ്രവണതകള്‍ കാണിക്കുമ്പോഴും ബി.ജെ.പി ഫാഷിസ്റ്റ് പാര്‍ട്ടിയല്ലെന്ന് ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ പ്രകാശ് കാരാട്ട് അഭിപ്രായെപ്പട്ടിരുന്നു. ഫാഷിസ്റ്റ് പ്രവണതകളെ തുടക്കത്തിലേ ഒറ്റക്കെട്ടായി ചെറുത്തില്ലെങ്കിൽ, ഫാഷിസം പൂര്‍ണമായി സ്ഥാപിക്കപ്പെട്ടുകഴിയുമ്പോള്‍ എതിര്‍ക്കാൻ ആരും അവശേഷിക്കില്ലെന്നായിരുന്നു അതേക്കുറിച്ച് െയച്ചൂരിയുടെ പ്രതികരണം. ഇതോടെയാണ് കേന്ദ്രനേതൃത്വം രണ്ടുതട്ടിലാണെന്ന പ്രതീതി അണികൾക്കിടയിൽ പ്രചരിച്ചുതുടങ്ങിയത്. ബംഗാളിൽ നിന്നുള്ള രാജ്യസഭ സീറ്റിലേക്ക് ജനറൽ സെക്രട്ടറി െയച്ചൂരി മത്സരിക്കുന്നതിനെ ചൊല്ലി ഉണ്ടായ വിവാദങ്ങളും ഇത് ശക്തിപ്പെടുത്തി. നേരത്തേ സംസ്ഥാനത്ത് നിലനിന്ന വി.എസ്-പിണറായി വടംവലിക്ക് സമാനമായ വിഭാഗീയത കേന്ദ്രനേതൃത്വത്തിൽ നിലനിൽക്കുെന്നന്നാണ് സമ്മേളനങ്ങളിലെ വിമർശം. ബ്രാഞ്ചുതലം മുതൽ കേന്ദ്രനേതാക്കൾ വിമർശവിധേയരാകുന്ന സ്ഥിതി മുൻകാലങ്ങളിൽ ഉണ്ടായിട്ടിെല്ലന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാറി​െൻറ മദ്യനയം, സ്വാശ്രയ മെഡിക്കൽ വിദ്യാഭ്യാസവുമായി ബന്ധെപ്പട്ടുയർന്ന വിവാദങ്ങൾ, കശുവണ്ടി ഫാക്ടറികൾ അടഞ്ഞുകിടക്കുന്നത്, തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാട്, മൂന്നാർ ൈകയേറ്റം ഒഴിപ്പിക്കുന്നതിനെതിരായ മന്ത്രി മണിയുടേതടക്കമുള്ള നിലപാടുകൾ തുടങ്ങിയവയെല്ലാം ബ്രാഞ്ച് സമ്മേളനങ്ങളിൽ ചർച്ചയാകുന്നുണ്ട്. ഒാണത്തിന് ബോണസിനെയും വേതനങ്ങളെയും ചൊല്ലി സമരങ്ങൾ ഉണ്ടാകാതിരുന്നതും ക്ഷേമ പദ്ധതികളും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനഭരണത്തെ ചിലർ അഭിനന്ദിച്ചത്. സമ്മേളനങ്ങളിലെ ചർച്ചകൾക്ക് പാർട്ടി ഗൗരവം കൽപിക്കുന്നിെല്ലന്നും ചർച്ചകൾ വഴിപാടാക്കുകയാണെന്നുള്ള വിമർശവും ചിലയിടങ്ങളിൽ ഉയർന്നു. ഭാരവാഹികളുടെയും ലോക്കൽ സമ്മേളന പ്രതിനിധികളുടെയും തെരെഞ്ഞടുപ്പിൽ മാത്രമാണ് മേൽ കമ്മിറ്റികളിൽ നിെന്നത്തുന്നവർ ശ്രദ്ധിക്കുന്നതെന്നാണ് ഒരുകൂട്ടരുടെ വിമർശനം. ജില്ല കമ്മിറ്റി അംഗങ്ങളുടെ സാന്നിധ്യത്തിലാണ് ബ്രാഞ്ച് സമ്മേളനങ്ങൾ ചേരുന്നത്. ഏരിയ, ലോക്കൽ കമ്മിറ്റി അംഗങ്ങളും പെങ്കടുക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.