പ്രാർഥനനിർഭരമായ ചടങ്ങുകളോടെ ശ്രീനാരായണ ഗുരു മഹാസമാധിദിനം

കൊല്ലം: ശ്രീനാരായണ ഗുരുവി​െൻറ മഹാസമാധിദിനം പ്രാർഥനനിർഭരമായ ചടങ്ങുകളോടെ നാടെങ്ങും ആചരിച്ചു. ഉപവാസം, പ്രാർഥന, അന്നദാനം തുടങ്ങിയവ വിവിധകേന്ദ്രങ്ങളിൽ നടന്നു. ഗുരുധർമ പ്രചാരണസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊല്ലം പ്രസ്ക്ലബിൽ നടന്ന ഗുരു മഹാസമാധി സമ്മേളനം സി.പി.ഐ ദേശീയ നിർവാഹകസമിതി അംഗം പന്ന്യൻ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരുവും ഗാന്ധിജിയും നേടിത്തന്ന സ്വാതന്ത്ര്യബോധം ചാതുർവർണ്യത്തിൽ അധിഷ്ഠിതമാക്കാൻ സംഘ്പരിവാർ സംഘടനകൾ ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംഘം സംസ്ഥാന ചെയർമാൻ എഴുകോൺ രാജ്മോഹൻ അധ്യക്ഷതവഹിച്ചു. മധു മാറനാട്, പാത്തല രാഘവൻ, ബി. സ്വാമിനാഥൻ, കോട്ടത്തല വസന്തകുമാരി, രതി സുരേഷ്, ഉമാ ദേവി, കളപ്പില എം. ഹരീന്ദ്രൻ, ഇടമൺ രാജൻ, തൊടിയൂർ സുലോചന എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.