പത്തനാപുരം: എക്സൈസ് ഉദ്യോഗസ്ഥർ കൈകാണിച്ചിട്ട് നിർത്താതെ പോയ ഓട്ടോ നിയന്ത്രണംവിട്ട് മറിഞ്ഞു. കഴിഞ്ഞദിവസം വൈകീട്ടായിരുന്നു സംഭവം. മാക്കുളം ബിവറേജസ് മദ്യവിൽപന ശാലക്ക് സമീപത്ത് വാഹന പരിശോധന നടത്തുകയായിരുന്നു എക്സൈസ് സംഘം. പരിശോധനക്ക് കൈകാണിച്ചിട്ടും നിർത്താതെപോയ ഓട്ടോ അൽപം മുന്നോട്ടുപോയ ഉടനെ മറിയുകയായിരുന്നു. ഡ്രൈവറും യാത്രക്കാരും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. പിടവൂർ സ്വദേശി ഉദയെൻറ ഉടമസ്ഥയിലുള്ളതാണ് ഓട്ടോ. ഓട്ടോ അമിതവേഗത്തിലായിരുെന്നന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഓടിക്കൂടിയ നാട്ടുകാരാണ് ഡ്രൈവറെയും യാത്രക്കാരെയും പുറത്തെടുത്തത്. അപകടത്തെ തുടർന്ന് അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. േറാഹിങ്ക്യരുടെ ദുരിതം പരിഹരിക്കാൻ സമൂഹം ഉണരണം -ജമാഅത്ത് കൗൺസിൽ കൊല്ലം: റോഹിങ്ക്യൻ അഭയാർഥികൾ നേരിടുന്ന ദുരിതാവസ്ഥ പരിഹരിക്കണമെന്നും ഇതിന് സാംസ്കാരികസമൂഹം ഉണരണമെന്നും കേരള മുസ്ലിം ജമാഅത്ത് കൗൺസിൽ ജില്ല പ്രവർത്തകയോഗം ആവശ്യപ്പെട്ടു. റോഹിങ്ക്യരെ ഇന്ത്യയിൽനിന്ന് പുറത്താക്കാനുള്ള ഭരണകൂടനീക്കത്തെ യോഗം അപലപിച്ചു. പ്രസിഡൻറ് യൂസഫ് ചേലപ്പള്ളി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശാസ്താംകോട്ട അബ്ദുൽ റഷീദ്, സംസ്ഥാന വൈസ് പ്രസിഡൻറ് ഇഞ്ചക്കൽ ബഷീർ, കരുനാഗപ്പള്ളി സൈനുദ്ദീൻ, മംഗലത്ത് നൗഷാദ്, അബ്ദുൽ ജലീൽ മൗലവി, നുജ്മുദ്ദീൻ, മുഹമ്മദ് ഹുസൈൻ ശാസ്താംകോട്ട, അൻസാർ ഹുസൈൻ ചടയമംഗലം, പറമ്പിൽ സുബൈർ, അയത്തിൽ റസാഖ്, കായിക്കര ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.