കെനിയൻ ജയിലിൽ കഴിയുന്ന വിദ്യാർഥിയുടെ മോചനം: കേസിൽ സാക്ഷി വിസ്താരം പൂർത്തിയായി

പത്തനാപുരം: കെനിയയിലെ ജയിലിൽ കഴിയുന്ന വിദ്യാർഥി പ്രവീണ്‍ പ്രഭാകര​െൻറ മോചനക്കേസിൽ സാക്ഷി വിസ്താരം പൂർത്തിയായി. ഒക്ടോബർ 11 നാണ് അടുത്ത ഹിയറിങ്. ഇതിൽ പ്രവീണിനെ ഇനിയും കേസിൽ പ്രതി ചേർക്കേണ്ടതില്ലെന്ന് കോടതി നീരിക്ഷിച്ചാൽ മോചനം സാധ്യമാകും. പത്തനാപുരം പുന്നല കറവൂര്‍ പ്രഭാവിലാസത്തില്‍ പ്രഭാകരന്‍ നായര്‍ -ദേവയാനി ദമ്പതികളുടെ മകന്‍ പ്രവീണാണ് (25) കഴിഞ്ഞ രണ്ടര വര്‍ഷമായി തടവറയിൽ കഴിയുന്നത്. പ്രവീണ്‍ ജയിലിലായത് മുതല്‍ മാനസികനില തെറ്റിയ ഭാര്യയുമായി പ്രഭാകരന്‍നായര്‍ മകനെയും കാത്തിരിക്കുകയാണ്. 2013 ജൂലൈയില്‍ മറൈന്‍ എൻജിനീയറിങ് പഠനം പൂര്‍ത്തിയാക്കിയ പ്രവീണ്‍ പരിശീലനത്തിനായി ഡല്‍ഹിയിലെ ഷിപ്പിങ് ഏജന്‍സിയായ പാര്‍ക്ക് മാന്‍സണ്‍ കമ്പനിയിലെത്തി. പരിശീലനം എട്ട് മാസം പൂര്‍ത്തിയായപ്പോള്‍ 2014 ല്‍ കപ്പല്‍ പാകിസ്താന്‍ കമ്പനിക്ക് വിറ്റു. ഫെബ്രുവരിയില്‍ കപ്പല്‍ ഇറാനില്‍നിന്ന് ഷാര്‍ജയിലേക്ക് സിമൻറുമായി പോകുന്നതിനിടെ കെനിയ സമുദ്ര നിയന്ത്രണ സേന കപ്പലില്‍ പരിശോധന നടത്തി. മൊബാംസയില്‍ െവച്ച് നടന്ന പരിശോധനയില്‍ കപ്പലി​െൻറ അടിത്തട്ടിലെ ഡീസല്‍ ടാങ്കില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തി. ഇതോടെ കപ്പലില്‍ ഉണ്ടായിരുന്ന ജീവനക്കാരെല്ലാം കെനിയന്‍ പൊലീസി​െൻറ പിടിയിലായി. ഷിപ്പി​െൻറ നിയന്ത്രണം ഉണ്ടായിരുന്ന കമ്പനിയുടെ പ്രവര്‍ത്തനം നിലച്ചതോടെ പ്രവീണി​െൻറ മോചനം തുലാസിലായി. 27 വര്‍ഷം സൈനികനായി രാജ്യത്തെ സേവിച്ച പിതാവ് പ്രഭാകരന്‍നായര്‍ മക​െൻറ മോചനത്തിനായി മുട്ടാത്ത വാതിലുകളില്ല. ജന്മനാട്ടിൽ മോചനത്തിനായി ശ്രമം നടക്കുന്നുണ്ട്. മയക്കുമരുന്ന് കണ്ടെത്തിയ പ്രത്യേക സംഘത്തി​െൻറ മേധാവി, അന്വേഷണത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥർ തുടങ്ങിയവരെയാണ് സാക്ഷികളായി വിസ്തരിച്ചത്. പ്രവീൺ വിദ്യാർഥിയായിരുെന്നന്നും കപ്പലിൽ പരിശീലനത്തിനായി എത്തിയതാണെന്നുമുള്ള രേഖകൾ കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ട്. മോചനം രണ്ട് മാസത്തിനകം സാധ്യമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും ബന്ധുക്കളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.