ആവശ്യത്തിന്​ മണ്ണെണ്ണ കിട്ടാനില്ല: മത്സ്യമേഖല പ്രതിസന്ധിയിൽ

കൊല്ലം: ആവശ്യത്തിന് മണ്ണെണ്ണ നൽകാത്തതിനാൽ മത്സ്യമേഖല കടുത്തപ്രതിസന്ധിയിൽ. ആറ് എച്ച്.പി മുതൽ 25 എച്ച്.പി വരെയുള്ള ഒൗഡ്ബോഡ് എൻജിൻ ഉപയോഗിച്ചാണ് വള്ളങ്ങൾ മത്സ്യബന്ധനം നടത്തുന്നത്. ഒമ്പതു എച്ച്.പി എൻജിൻ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നവർക്ക് കഴിഞ്ഞ വെരിഫിക്കേഷൻ സമയത്ത് 129 ലിറ്റർ മണ്ണെണ്ണ കേന്ദ്ര സർക്കാർ സിവിൽ സൈപ്ലസ് വഴി നൽകിയിരുന്നു. പിന്നീട് സർക്കാർ ക്രമേണ മണ്ണെണ്ണ വിഹിതത്തിൽ കുറവുവരുത്തി. നിലവിൽ 50 ലിറ്റർ മാത്രമാണ് നൽകുന്നത്. ഇത് ഒന്നിനും തികയില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സംസ്ഥാന സർക്കാർ മത്സ്യഫെഡ് വഴി പ്രതിമാസം 140 ലിറ്റർ മണ്ണെണ്ണ നൽകുന്നുണ്ടെങ്കിലും ആഴ്ചയിൽ ലിറ്ററിന് 30 പൈസ വീതം കുട്ടും. മാത്രമല്ല ഒാരോമാസത്തെ സബ്സിഡി തുക ലിറ്ററിന് 25 രൂപവെച്ച് തക്കസമയത്ത് നൽകാതെ തൊഴിലാളികളെ വലക്കുന്ന സമീപനവുമാണ് അധികൃതർ സ്വീകരിക്കുന്നത്. മണ്ണെണ്ണ നൽകാത്ത കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സമീപനമാണ് മത്സ്യമേഖലയെ തകർക്കുന്നതെന്ന് ഇൗ രംഗത്തെ വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. 700ലിറ്റർ മണ്ണെണ്ണ പ്രതിമാസം മത്സ്യബന്ധനത്തിന് ആവശ്യമാണ്. നിലവിൽ ഇരു സർക്കാറുകളും കൂടിനൽകുന്നത് 200 ലിറ്റർ മാത്രമാണ്. കരിഞ്ചന്തയിൽനിന്ന് ഇരട്ടിയിലധികം വിലനൽകിയാണ് നിലവിൽ മത്സ്യത്തൊഴിലാളികൾ മണ്ണെണ്ണ വാങ്ങുന്നത്. പലേപ്പാഴും മത്സ്യം വിറ്റുകിട്ടുന്ന തുക ഇതിനാൽ തികയാതെവരും. പിന്നീട് കടമെടുത്താണ് ചിലവുകൾക്കുള്ള തുക കണ്ടെത്തുന്നത്. നിരവധി തവണ ജനപ്രധിനിധികൾക്കും ഉദ്യോഗസ്ഥർക്കും പരാതിയും നിവേദനങ്ങളും നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ലെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു. സർക്കാറുകൾ അടിയന്തരമായി വിഷയത്തിൽ ഇടപെടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.