​കേന്ദ്ര ഡെപ്യൂ​േട്ടഷൻ: പൊലീസുകാരുടെ വിവരശേഖരണം തുടങ്ങി

തിരുവനന്തപുരം: പൊലീസുകാർക്ക് കേന്ദ്ര സർവിസിൽ അവസരമൊരുക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ഡെപ്യൂട്ടേഷന് താൽപര്യമുള്ളവരുടെ വിവരശേഖരണം ആരംഭിച്ചു. സി.ബി.ഐ, എൻ.ഐ.എ, റോ, സിവിൽ ഏവിയേഷൻ തുടങ്ങിയവയിൽ അവസരം ഉറപ്പാകും. വിജ്ഞാപനമിറങ്ങി നിശ്ചിതസമയത്തിനുള്ളിൽ അപേക്ഷ സമർപ്പിക്കാനാകുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. മുൻകൂട്ടി പട്ടിക തയാറാക്കി അവസരം ഉറപ്പാക്കാനാണ് ഇപ്പോൾതന്നെ വിവരശേഖരണം ആരംഭിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.