തിരുവനന്തപുരം: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് വനം-വകുപ്പിെൻറ ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് സംഘടിപ്പിക്കുന്ന ജില്ലതല മത്സരങ്ങൾ ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ പി.റ്റി.പി നഗറിലെ സോഷ്യൽ ഫോറസ്ട്രി കോംപ്ലക്സ് ജില്ല വനവിജ്ഞാപന കേന്ദ്രത്തിൽ നടത്തും. ലോവർ ൈപ്രമറി, അപ്പർ ൈപ്രമറി വിദ്യാർഥികൾക്ക് പ്രകൃതിയെയും വന്യജീവികളെയും അടിസ്ഥാനമാക്കി പെൻസിൽ േഡ്രായിങ്, വാട്ടർ കളർ പെയിൻറിങ് ഇനങ്ങളിലും, സർക്കാർ അംഗീകൃത ഹൈസ്കൂൾ/കോളജ് വിദ്യാർഥികൾക്ക് ക്വിസ്, ഉപന്യാസം, പ്രസംഗം, പെൻസിൽ േഡ്രായിങ്, വാട്ടർ കളർ പെയിൻറിങ് ഇനങ്ങളിലുമാണ് മത്സരങ്ങൾ. െപ്രാഫഷനൽ കോളജുകളിലെ വിദ്യാർഥികൾക്കും മത്സരത്തിൽ പങ്കെടുക്കാം. പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ സ്കൂൾ/ കോളജ് തലവന്മാരിൽ നിന്നുള്ള സാക്ഷ്യപത്രം സഹിതം ഒക്ടോബർ രണ്ട്, മൂന്ന് തീയതികളിൽ മത്സരങ്ങൾ തുടങ്ങുന്നതിന് അരമണിക്കൂർ മുമ്പ് സമയക്രമം അനുസരിച്ച് കേന്ദ്രത്തിൽ എത്തിച്ചേരണം. കൂടുതൽ വിവരങ്ങൾ സാമൂഹിക വനവത്കരണ വിഭാഗം അസിസ്റ്റൻറ് ഫോറസ്റ്റ് കൺസർവേറ്ററുടെ പി.റ്റി.പി നഗറിലുള്ള ഓഫിസിൽനിന്നറിയാം. (ഫോൺ: 0471-2360462).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.