വർഗീയതക്കെതിരെ വർഗ ഐക്യം സെമിനാർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ (സി.െഎ.ടി.യു) 41ാം സംസ്ഥാന സമ്മേളനത്തി​െൻറ ഭാഗമായി വർഗീയതക്കെതിരെ വർഗ ഐക്യം എന്ന വിഷയത്തിൽ കിഴക്കേകോട്ട ഗാന്ധിപാർക്കിൽ ഓപൺ സെമിനാർ സംഘടിപ്പിച്ചു. വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രൻ സെമിനാറി​െൻറ ഉദ്ഘാടനം നിർവഹിച്ചു. സി.ഐ.ടി.യു ദേശീയ സെക്രട്ടറിയും എ.ഐ.ആർ.ടി.ഡബ്ല്യു. എഫ് ജനറൽ സെക്രട്ടറിയുമായ കെ.കെ. ദിവാകരൻ, പ്രഫ.എം.എ. സിദ്ദീക്ക്, കെ.പി. ശങ്കരദാസ്(എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി), ഡോ.പി.ആർ. പ്രിൻസ് തുടങ്ങിയവർ സെമിനാറിൽ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.