കല്ലമ്പലം: നാവായിക്കുളം പഞ്ചായത്തിലെ നാവായിക്കുളം മുതൽ ഇരുപത്തെട്ടാംമൈൽ വരെയുള്ള മേഖലയിലെ ദേശീയപാതയോരത്ത് മാലിന്യം തള്ളൽ മൂലം ജനം പൊറുതിമുട്ടുന്നു. പരാതികൾക്കും പരിദേവനങ്ങൾക്കും പുല്ലുവില കൽപിക്കാത്ത അധികൃതരുടെ നടപടി സാമൂഹികവിരുദ്ധർക്ക് പ്രചോദനമാവുകയാണ്. ജനവാസ മേഖലയും ക്ഷേത്രം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വഴിയോരക്കടകൾ, ഹോട്ടലുകൾ തുടങ്ങിയവ പ്രവർത്തിക്കുന്ന മേഖലയിൽ ദുർഗന്ധം മൂലം യാത്രക്കാർ വാഹനങ്ങൾ നിർത്താൻ മടിക്കുന്നതുമൂലം കച്ചവടക്കാർ കടകൾ അടച്ചിടേണ്ട സ്ഥിതിയില്ലെന്നാണ് പരാതി. അറവുമാലിന്യമാണ് പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി മേഖലയിൽ തട്ടുന്നത്. മഴ തുടരുന്നതിനാൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ മൂലം ജനം രോഗഭീതിയിലുമാണ്. നാട്ടുകാർ രാത്രികാലങ്ങളിൽ പതിയിരുന്ന് സാമൂഹികവിരുദ്ധരെ പിടിച്ച് പൊലീസിന് കൈമാറിയ സംഭവങ്ങളുണ്ട്. ഈ പ്രശ്നത്തിന് അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതിൽ നാട്ടുകാർ ക്ഷുഭിതരാണ്. രണ്ടുവർഷം മുമ്പ് പഞ്ചായത്ത് പ്രദേശത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കുമെന്ന് പറഞ്ഞിട്ട് അതിനും നടപടിയായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.