കളമശ്ശേരി: ഗവ. മെഡിക്കൽ കോളജിൽ ക്ലാസ് നടന്നുകൊണ്ടിരിക്കെ എം.ബി.ബി.എസ് വിദ്യാർഥിനിയെ സഹപാഠി ക്രിക്കറ്റ് ബാറ്റുകൊണ്ടടിച്ച് പരിക്കേൽപിച്ചു. തലക്ക് ഗുരുതര പരിക്കേറ്റ വിദ്യാർഥിനിയെ മെഡിക്കൽ കോളജ് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മാനസ് മുരളിയെ (21) കളമശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും അവസാനവർഷ എം.ബി.ബി.എസ്. വിദ്യാർഥികളാണ്. ചൊവ്വാഴ്ച വൈകീട്ട് 3.30ഓടെ മെഡിക്കൽ കോളജിലെ െലക്ചർ ഹാളിലാണ് സംഭവം. മെഡിസിൻ വിഭാഗം പ്രഫസർ ക്ലാസെടുത്തുകൊണ്ടിരിക്കെ ക്രിക്കറ്റ് ബാറ്റുമായി ക്ലാസിലെത്തിയ വിദ്യാർഥി മുൻനിരയിലിരുന്ന വിദ്യാർഥിനിയുടെ തലക്കടിക്കുകയായിരുന്നു. മൂന്നുതവണ അടിച്ചതായാണ് വിദ്യാർഥികൾ പറയുന്നത്. അധ്യാപകനും വിദ്യാർഥികളും ചേർന്ന് ആക്രമണം തടയുകയും മാനസിനെ മുറിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. വിദ്യാർഥിനിയെ സഹപാഠികൾ തൊട്ടുതാഴത്തെ നിലയിലെ അത്യാഹിത വിഭാഗത്തിലെത്തിച്ചു. മുറിവ് ഗുരുതരമായതിനാൽ ഉടൻ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. സൗഹൃദം തകർന്നതാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.