മഴ ഒഴിഞ്ഞു; ദുരിതം ബാക്കി

പുനലൂർ: കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ശക്തമായ മഴയുടെ കെടുതികൾ കിഴക്കൻ മലയോര മേഖലയിൽ തുടരുന്നു. ഞായറാഴ്ച രാത്രി മഴ ദുർബലമായിരുന്നു. തിങ്കളാഴ്ച പകലും മഴ പെയ്യാതായതോടെ കൂടുതൽ നാശനഷ്ടങ്ങളും വെള്ളപ്പൊക്ക ഭീഷണിയും ഒഴിവായി. വീടുകൾ പൂർണമായി തകർന്നതടക്കം വലിയ നാശനഷ്ടങ്ങൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തിട്ടിെല്ലന്ന് പുനലൂർ താലൂക്ക് അധികൃതർ പറഞ്ഞു. കൃഷിക്കും മറ്റ് നിർമാണ പ്രവർത്തനങ്ങൾക്കും ഉണ്ടായിട്ടുള്ള നഷ്ടത്തി​െൻറ റിപ്പോർട്ട് രണ്ടുദിവസത്തിനകം തയാറാകുമെന്ന് അധികൃതർ പറഞ്ഞു. താഴ്ന്ന പ്രദേശങ്ങളിൽ ഞായറാഴ്ച കയറിയ വെള്ളം ഒഴുകിമാറിയതും ആശ്വാസമായി. നിറഞ്ഞൊഴുകിയിരുന്ന കല്ലട, കഴുതുരുട്ടി, അച്ചൻകോവിലാറുകളിലും വെള്ളം കുറഞ്ഞിട്ടുണ്ട്. മഴവെള്ളം കെട്ടിക്കിടന്നതുകാരണം താഴ്ന്ന പ്രദേശങ്ങളിലും വയലേലകളിലും കൃഷികൾ നശിച്ചു. ആൽമരത്തി​െൻറ ശിഖരം വീണ് പുനലൂർ ശിവൻകോവിലിലെ മണ്ഡപത്തി​െൻറ മേൽക്കൂര ഭാഗികമായി തകർന്നു. ഒറ്റക്കൽ പള്ളിമുക്കിൽ സ്നേഹ മൻസിലിൽ റസൂൽഖാ​െൻറ വീടിനു സമീപം മണ്ണിടിഞ്ഞുവീണ് നാശമുണ്ടായി. അച്ചൻകോവിലിൽ റോഡി​െൻറ വശം തകർന്ന് മൂന്ന് വീടുകൾക്ക് ഭീഷണിയായി. അച്ചൻകോവിലിൽ ആറ് കവിഞ്ഞതിനാൽ ആവണിപ്പാറ ജങ്ഷൻ, വടക്കേക്കര എന്നിവിടങ്ങൾ ഞായറാഴ്ച ഭാഗികമായി ഒറ്റപ്പെട്ടിരുന്നു. തെന്മല പരപ്പാർ അണക്കെട്ടിൽ വെള്ളം ക്രമാതീതമായി ഉയർന്നു തുടങ്ങി. 115.68 മീറ്റർ പരമാവധി സംഭരണശേഷിയുള്ള അണക്കെട്ടിൽ തിങ്കളാഴ്ച 110 മീറ്ററോളം വെള്ളം എത്തിയിട്ടുണ്ട്. അണയിലേക്കുള്ള പ്രധാന നീരൊഴുക്കുകളായ കുളത്തൂപ്പുഴ, ശെന്തുരുണി തുടങ്ങിയ ആറുകൾ നിറഞ്ഞൊഴുകുന്നതിനാൽ ഈ ആഴ്ചയിൽതന്നെ ഡാമിൽ പരമാവധി സംഭരണ ശേഷിയിൽ വെള്ളമെത്താൻ സാധ്യതയുെണ്ടന്ന് കെ.ഐ.പി അധികൃതർ സൂചിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.