വെഞ്ഞാറമൂട്: രംഗപ്രഭാതിെൻറ സ്ഥാപകന്‍ കെ. കൊച്ചുനാരായണപിള്ളയുടെ 10-ാം ചരമവാര്‍ഷിക ദിനാചരണത്തിെൻറ ഭാഗമായി സാംസ്കാരികവകുപ്പിെൻറ സഹകരണത്തോടെ 25 മുതല്‍ ഒക്‌ടോബര്‍ ഒന്നുവരെ കുട്ടികളുടെ ദേശീയ നാടകോത്സവം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 25ന് വൈകീട്ട് ആറിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഡി.കെ. മുരളി എം.എല്‍.എ അധ്യക്ഷതവഹിക്കും. ലെനിൻ രാജേന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന്‍ ആലുന്തറ കൃഷ്ണപ്പിള്ള രചനയും സംവിധാനവും നിര്‍വഹിച്ച രംഗപ്രഭാതിെൻറ നാടകം 'പൂവന്‍കോഴി മുട്ടയിട്ടു' അരങ്ങേറും. 26ന് വൈകീട്ട് ആറിന് 'കുട്ടികളുടെ നാടകവേദി' വിഷയത്തില്‍ ഡോ. ആര്‍.ബി. രാജലക്ഷ്മി പ്രഭാഷണം നടത്തും. തുടര്‍ന്ന്‍ നാടകം വണ്ണത്തെപൂച്ചികളില്‍ ആറ്. 27ന് 'നാടകവേദിയും നാട്യധര്‍മിയും' വിഷയത്തില്‍ ഗിരീഷ് സോപാനം പ്രഭാഷണം നടത്തും. ദി എക്‌സ്‌ചേഞ്ച് സ്റ്റുഡൻറ് നാടകം. 28ന് 'ആധുനിക മലയാള നാടകവേദി' വിഷയത്തില്‍ പ്രഫ. അലിയാര്‍ പ്രഭാഷണം നടത്തും. നാടകം മറുപാട്ട്. 29ന് അമേച്വര്‍ തീയറ്റര്‍ വിഷയത്തില്‍ ഡോ. രാജാവാര്യര്‍ പ്രഭാഷണം നടത്തും. നാടകം കൂടുമാറ്റം. 30ന് വൈകീട്ട് 'ആറിന് നാടകവേദിയും സ്ത്രീയും' വിഷയത്തില്‍ ജെ. ശൈലജ പ്രഭാഷണം നടത്തും. ഒന്നിന് വൈകീട്ട് 6.30ന് സമാപനസമ്മേളനവും കൊച്ചുനാരായണപിള്ള അനുസ്മരണവും ഡോ. എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്യും. പിരപ്പൻകോട് മുരളി അനുസ്മരണപ്രഭാഷണം നടത്തും. 7.30 മുതല്‍ 'കുഞ്ഞുണ്ണിയുടെ യാത്ര പുസ്തകം' നോവലിെൻറ നാടകാവിഷ്‌കാരം നടക്കും. വാര്‍ത്തസമ്മേളനത്തില്‍ എസ്. ഹരികൃഷ്ണന്‍, കെ.എസ്. ഗീത, അശോക് ശശി, അനില്‍. എസ്. രംഗപ്രഭാത് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.