നെൽകൃഷി വ്യാപകമായി നശിക്കുന്നു

വെഞ്ഞാറമൂട്: കനത്ത മഴയിൽ . കൊയ്ത്തിനു പാകമായ നെല്ലാണ് ചാഞ്ഞ് വെള്ളത്തിൽവീണ് കതിര് കുരുത്ത് നശിക്കുന്നത്. കോട്ടുകുന്നം വാമനപുരം പാടശേഖരങ്ങളിലെ നൂറേക്കറോളം കൃഷിയാണ് നശിക്കുന്നത്. കൊയ്ത്തിനു പാകമായതോടെ കനത്ത മഴ തുടങ്ങുകയായിരുന്നു. ശ്രേയ 2 എന്ന വിത്താണ് എല്ലാവരും കൃഷി ചെയ്തത്. പൊക്കം കൂടിയ ഈ നെല്ല് കാറ്റിലും മഴയിലും ചാഞ്ഞ് വെള്ളത്തിൽ വീഴുകയാണ്. മഴ തോരാത്തതിനാൽ കൊയ്തെടുക്കാനും സാധിക്കാത്ത അവസ്ഥയാണ്. കതിരുകൊത്തി നശിപ്പിക്കുന്ന വെട്ടുകിളിയുടെയും പ്രാവി​െൻറയും ശല്യവും ഇവിടെ രൂക്ഷമാണ്. അധികൃതർ സ്ഥലം സന്ദർശിച്ച് കൃഷിനാശത്തിന് നഷ്ടപരിഹാരം നൽകണമെന്ന് കർഷകർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.