പരിസ്ഥിതി വിഷയങ്ങളിൽ കാഴ്​ചക്കാരാകാതെ ഇടപെടണം ^മന്ത്രി

പരിസ്ഥിതി വിഷയങ്ങളിൽ കാഴ്ചക്കാരാകാതെ ഇടപെടണം -മന്ത്രി തിരുവനന്തപുരം: പരിസ്ഥിതി വിഷയങ്ങളിൽ കാഴ്ചക്കാരായി നിൽക്കാതെ ഇടപെടാൻ സമൂഹം മുന്നോട്ട് വരണമെന്ന് മന്ത്രി കെ. രാജു. പരിസ്ഥിതി കാലാവസ്ഥ വ്യതിയാന വകുപ്പി​െൻറ ആഭിമുഖ്യത്തിൽ ലോക ഒാസോൺ ദിനാചരണത്തി​െൻറ സംസ്ഥാന തല ഉദ്ഘാടനം വി.െജ.ടി ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി നശിപ്പിക്കുന്നവരെ പിന്തിരിപ്പിക്കാനും ഇത്തരം നീക്കങ്ങൾക്കെതിരെ സമ്മർദശക്തിയാകാനും കഴിയണം. ആേഗാള താപനം ഇന്നത്തെനിലയിൽ തുടർന്നാൽ വനനശീകരണവും രൂക്ഷമായ കാലാവസ്ഥ പ്രശ്നങ്ങളും സൃഷ്ടിക്കും. ഒാസോൺ പാളിയിലെ വിള്ളലുകളെ കുറിച്ച് സമൂഹത്തിലെ ഭൂരിപക്ഷത്തിനും കാര്യമായ അവബോധമില്ല. നേരത്തേ പരിസ്ഥിതി വകുപ്പ് ഇക്കാര്യത്തിൽ കാര്യമായ മുൻകൈ എടുത്തെങ്കിലും സമീപകാലത്തായി ദൗത്യങ്ങളിൽനിന്ന് പിന്മാറിയതായി സംശയമുണ്ട്്. ഒാസോൺപാളിയുടെ തകർച്ച ഗുരുതര പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക. മനുഷ്യകരങ്ങൾതന്നെയാണ് ഇൗ ദുരന്തങ്ങളെല്ലാം വരുത്തിവെക്കുന്നത്. പലതരത്തിൽ വനംൈകയേറൽ തുടരുകയാണ്. പ്ലാസ്റ്റിക്കും ജലമലിനീകരണവുമടക്കം സ്ഥിതിഗതികൾ വഷളാക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. വി.എസ്. ശിവകുമാർ എം.എൽ.എ അധ്യക്ഷതവഹിച്ചു. മുൻ പരിസ്ഥിതി ഡയറക്ടർ സജ്ജയ്കുമാർ, കാലാവസ്ഥ വ്യതിയാന പഠനകേന്ദ്രം ജോർജ് ചാക്കച്ചേരി, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടർ പത്മ െമഹന്തി, ജോയ് ഇളമൺ, പി. കലൈഅരസൻ, ഡോ. ശാന്തി, ഒ. ഹമീദലി, ശിവകുമാർ തുടങ്ങിയവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.