വനവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന്​ 100കോടി രൂപ കേന്ദ്ര സഹായം വേണം ^മന്ത്രി അഡ്വ.കെ. രാജു

വനവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് 100കോടി രൂപ കേന്ദ്ര സഹായം വേണം -മന്ത്രി അഡ്വ.കെ. രാജു തിരുവനന്തപുരം: വനത്തിനകത്ത് താമസിക്കുന്ന കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിനും അവരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്തുന്നതിനുമായി 100കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിക്കണമെന്ന് മന്ത്രി കെ. രാജു കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു. വനത്തിനകത്തും സംരക്ഷിത മേഖലകളിലുമായി 20,000ത്തിലധികം കുടുംബങ്ങൾ കേരളത്തിലുണ്ട്. മനുഷ്യ-വന്യജീവി സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിൽ ഇൗ കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കേണ്ടത് അത്യാവശ്യമാണ്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി ഡോ. ഹർഷ് വർധന് നൽകിയ നിവേദനത്തിലാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. സംസ്ഥാനത്തെ പരിഹാര വനവത്കരണം ഉൗർജിതപ്പെടുത്തുന്നതിന് 250 കോടി രൂപയുടെയും വന്യമൃഗ സംരക്ഷണത്തിനും പുനരധിവാസങ്ങൾക്കുമായി 100 കോടി രൂപയുടെയും കേന്ദ്ര സഹായം നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. പാരിസ്ഥിതിക പ്രാധാന്യമുള്ള മേഖലകളിലെ പ്രവർത്തനങ്ങൾ സംബന്ധിച്ച കേന്ദ്ര നിർദേശം പുനഃപരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു. കേരളത്തി​െൻറ ആവശ്യങ്ങളോട് അനുഭാവപൂർവ നയം സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പു നൽകിയതായി മന്ത്രി രാജു പിന്നീട് പത്രലേഖകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.