തിരുവനന്തപുരം: വേങ്ങര ഉപെതരഞ്ഞെടുപ്പിൽ എന്‍.ഡി.എ സ്ഥാനാർഥിയായി ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറിമാരായ ശോഭ സുരേന്ദ്രെൻറയും എ.എൻ. രാധാകൃഷ്ണെൻറയും പേരുകൾ. ഇവർക്ക് പുറമെ യുവമോർച്ച സംസ്ഥാന പ്രസിഡൻറ് പ്രകാശ്ബാബുവിെൻറ പേരും പരിഗണനയിലുണ്ട്. നാല് ദിവസത്തിനുള്ളിൽ എൻ.ഡി.എ സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്ന് ബി.ജെ.പി കോർ കമ്മിറ്റി, എൻ.ഡി.എ യോഗങ്ങൾക്ക് ശേഷം മാധ്യമപ്രവർത്തകരെ കണ്ട ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ പറഞ്ഞു. വേങ്ങരയില്‍ എന്‍.ഡി.എക്ക് വലിയസാധ്യതയില്ലാത്തതിനാൽ ഏതെങ്കിലും ജില്ല നേതാവിനെ മത്സരിപ്പിക്കാനായിരുന്നു ആദ്യം ബി.ജെ.പിയിലുണ്ടായിരുന്ന ധാരണ. അതിെൻറ അടിസ്ഥാനത്തിൽ മലപ്പുറത്ത് മത്സരിച്ച ആബിദ് ഹുസൈൻ തങ്ങൾ, അലി ഹാജി തുടങ്ങിയവരുടെ പേരുകളും പരിഗണിക്കപ്പെട്ടു. എന്നാൽ ശനിയാഴ്ച തിരുവനന്തപുരത്ത് ചേർന്ന ബി.ജെ.പി കോര്‍ കമ്മിറ്റി യോഗമാണ് നേതാക്കളിൽ ആരെങ്കിലും മത്സരിക്കണമെന്ന നിലപാട് കൈക്കൊണ്ടത്. വനിത സ്ഥാനാർഥിയായാൽ അത് കൂടുതൽ മെച്ചമാകുമെന്ന അഭിപ്രായവുമുണ്ടായി. ബി.ജെ.പിക്ക് സംസ്ഥാനത്ത് വോട്ട് കുറഞ്ഞ മണ്ഡലങ്ങളിലൊന്നാണ് വേങ്ങര. കഴിഞ്ഞ െതരഞ്ഞെടുപ്പില്‍ 7055 വോട്ട് മാത്രമാണ് ഇവിടെ ലഭിച്ചത്. രാഷ്ട്രീയ സാഹചര്യം ഇങ്ങനെയാണെങ്കിലും ശക്തമായമത്സരം ഇത്തവണ വേങ്ങരയില്‍ കാഴ്ചവെക്കണമെന്നാണ് ബി.ജെ.പിയുടെ തീരുമാനം. എന്നാൽ എൻ.ഡി.എക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങൾ ബി.ജെ.പിക്ക് തലവേദന സൃഷ്ടിച്ചിട്ടുണ്ട്. സ്ഥിരംമുഖങ്ങളെ തന്നെ മത്സരിപ്പിക്കുന്ന പാർട്ടി നടപടിയിൽ ബി.ജെ.പിക്കുള്ളിലും അസ്വാരസ്യമുണ്ടെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.